ആലപ്പുഴ: ജി. സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ ജോബ് രാജിവെച്ചു. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സുധാകരനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിനുള്ളില്‍ കടുത്ത അതൃപ്തി പുകയുന്നതിന്റെ സൂചനയാണ് എം.ജെ ജോബിന്റെ രാജി എന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ സാധ്യതയുള്ള ഒരു സീറ്റ് എന്തിനാണ് ജി. സുധാകരന് താലത്തില്‍ വെച്ച് നല്‍കുന്നതെന്നാണ് അദേഹത്തിന്റെ ചോദ്യം. 40 വര്‍ഷത്തോളമായി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് സുധാകരനെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം മര്യാദ കാണിക്കണമെന്നും അദേഹം പറഞ്ഞു. കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചത് സുധാകരന്റെ ഇടപെടലാണ്.
കൂടാതെ കോളജ് തിരഞ്ഞെടുപ്പുകളില്‍ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചതിന് പിന്നിലും സുധാകരന് പങ്കുണ്ടെന്ന് അദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചെയ്ത ക്രൂരതകള്‍ക്ക് സുധാകരന്‍ മാപ്പ് പറയുമോ എന്ന ചോദ്യവും അദേഹം ഉന്നയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ അമ്പലപ്പുഴയില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നുവെന്നും ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നുവെന്നും എം.ജെ ജോബ് പറഞ്ഞു.
ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് ആലോചിക്കാതെ തിരുവനന്തപുരത്ത് നിന്നോ മറ്റോ എടുത്ത തീരുമാനത്തോടുള്ള കടുത്ത അമര്‍ഷവും അദേഹം രേഖപ്പെടുത്തി. നിലവില്‍ മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ലെന്നാണ് അദേഹം പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.