അബുജ: നൈജീരിയയിൽ സമാനതകളില്ലാത്ത മാനുഷിക ദുരന്തം. മതപരമായ അക്രമങ്ങളുടെയും വിദ്വേഷത്തിന്റെയും പേരിൽ രാജ്യത്ത് ഇതുവരെ കൊല്ലപ്പെട്ടത് 52250 ലധികം ആളുകളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുതിയ റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്.
ഭീകര സംഘടനകളും സായുധ സംഘങ്ങളും നടത്തുന്ന ആസൂത്രിതമായ അക്രമങ്ങളാണ് നൈജീരിയയെ ഒരു ചോരക്കളമാക്കി മാറ്റിയിരിക്കുന്നത്. ഗ്രാമങ്ങൾ കൂട്ടത്തോടെ ആക്രമിക്കുക, ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുക, വിശ്വാസികളെ തട്ടിക്കൊണ്ടുപോവുക തുടങ്ങിയവ ഇന്ന് നൈജീരിയയിൽ നിത്യസംഭവമാണ്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളാണെന്നത് ഈ അക്രമങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നു.
ഈ ഭയാനകമായ സാഹചര്യത്തെ ഒരു ‘മതപരമായ വംശഹത്യ’യോടാണ് മനുഷ്യാവകാശ സംഘടനകൾ ഉപമിക്കുന്നത്.
ആയിരക്കണക്കിന് പള്ളികൾ തകർക്കപ്പെട്ടപ്പോൾ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് സ്വന്തം വീടും നാടും ഉപേക്ഷിച്ച് അഭയാർഥി ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ടി വന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത സുരക്ഷാ വീഴ്ചകളും ഭരണപരാജയവുമാണ് അക്രമികൾക്ക് വളമാകുന്നതെന്ന കടുത്ത വിമർശനവും ഉയരുന്നുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടം ഉണർന്നു പ്രവർത്തിക്കണമെന്നും, ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും സഭാ നേതൃത്വവും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെടുന്നു. അതോടൊപ്പം നൈജീരിയയിൽ സമാധാനം പുനസ്ഥാപിക്കപ്പെടാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർഥിക്കണമെന്ന ആഹ്വാനവും അവർ നൽകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.