മുസ്ലീം ലീഗുമായി ഇടഞ്ഞ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; താനൂരിലോ തിരൂരങ്ങാടിയിലോ മത്സരിപ്പിക്കും

മുസ്ലീം ലീഗുമായി ഇടഞ്ഞ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; താനൂരിലോ തിരൂരങ്ങാടിയിലോ മത്സരിപ്പിക്കും

മലപ്പുറം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തനായ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹ്‌മാന്‍ രണ്ടത്താണി ഇടതു പാളയത്തിലേക്കെന്ന് സൂചന.

എല്‍ഡിഎഫ് നേതാക്കള്‍ രണ്ടത്താണിയുമായി കൂടിക്കാഴ്ച നടത്തി. തിരൂരങ്ങാടിയിലോ താനൂരിലോ അദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം. ഈ മണ്ഡലങ്ങളില്‍ താല്‍പര്യമില്ലെങ്കില്‍ അവശ്യപ്പെടുന്ന സീറ്റ് നല്‍കാനും ഇടത് മുന്നണി തയാറാണെന്നാണ് അറിയുന്നത്.

2006 ലും 2011 ലും താനൂരില്‍ നിന്ന് വിജയിച്ചത് അബ്ദുറഹ്‌മാന്‍ രണ്ടത്താണിയായിരുന്നു. മന്ത്രി വി. അബ്ദുറഹ്‌മാനെയാണ് താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ അദേഹത്തിന് തിരൂരില്‍ മത്സരിക്കാനാണ് താല്‍പര്യം.

പ്രഖ്യാപനം നടന്നിട്ടും വി. അബ്ദുറഹ്‌മാന്‍ മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. താനൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വന്നേക്കുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഇതിനിടെയാണ് രണ്ടത്താണിയെ ഇടത് പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നത്.

ലീഗിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി അബ്ദുറഹ്‌മാന്‍ രണ്ടത്താണി രംഗത്തെത്തിയിരുന്നു. ചിലരുടെ താല്‍പര്യത്തിനായി അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കി എന്നായിരുന്നു തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ രണ്ടത്താണിയുടെ വിമര്‍ശനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.