പാറ്റേഴ്‌സണിലെ സെന്റ് ജോര്‍ജ് സിറോ മലബാര്‍ ദേവാലയത്തില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 20 മുതല്‍ 22 വരെ

പാറ്റേഴ്‌സണിലെ സെന്റ് ജോര്‍ജ് സിറോ മലബാര്‍ ദേവാലയത്തില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 20 മുതല്‍ 22 വരെ

ന്യൂജേഴ്‌സി: പാറ്റേഴ്‌സണിലെ സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ 2026 മാര്‍ച്ച് 20 മുതല്‍ 22 വരെ പാരീഷ് നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് ആത്മീയ നവീകരണത്തിനായി അവസരം നല്‍കുന്നതാണ് ഈ ആത്മീയ സംഗമം.

'വിശുദ്ധ ബന്ധം: സന്തോഷകരമായ കുടുംബ ജീവിതത്തിലേക്കുള്ള ഒരു മാനസിക ആത്മീയ യാത്ര' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ധ്യാനം. വിശ്വാസാധിഷ്ഠിത പ്രതിഫലനത്തിലൂടെയും മാര്‍ഗ നിര്‍ദേശത്തിലൂടെയും കുടുംബ ജീവിതം ശക്തിപ്പെടുത്തുന്നതിനൊപ്പം ദൈവവുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ പങ്കാളികളെ സഹായിക്കുന്നതിനാണ് ഈ ആത്മീയ സംഘടിപ്പിക്കുന്നത്.

വിശ്വാസവും ആത്മപരിശീലനവും മുഖേന ദൈവവുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയും കുടുംബ ജീവിതം സമൃദ്ധമാക്കുകയും ചെയ്യുന്നതിനാണ് ഈ ആത്മീയ സംഘമത്തിലൂടെ ലക്ഷ്യമിടുന്നത്.

മൂന്ന് ദിവസത്തെ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് പ്രശസ്ത പ്രഭാഷകനും കൗണ്‍സിലറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഫാ. ഡോ. ടോം തോമസ് പന്നലക്കുന്നേല്‍ (MSFS) ആണ്. സൈക്കോളജി, പാസ്റ്ററല്‍ കെയര്‍ മേഖലകളില്‍ പ്രവര്‍ത്തനാനുഭവം ഉള്ള അദേഹം കേരളത്തിലെ വയനാട് മക്കിയാട് പ്രവര്‍ത്തിക്കുന്ന ഡി സെയില്‍സ് സെന്റര്‍ ഫോര്‍ അക്കമ്പനീഡ് റിന്യൂവല്‍ ആന്‍ഡ് എംപവര്‍മെന്റ് (DeCare) എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ടിക്കുന്നുണ്ട്.

ഫാ. ടോമിന് ബംഗളൂരുവിലെ മോണ്‍ഫോര്‍ട്ട് കോളജില്‍ നിന്ന് ഫാമിലി തെറാപ്പിയില്‍ മാസ്റ്റേഴ്‌സ് ബിരുദവും, അമേരിക്കയിലെ അര്‍ഗോസി യൂണിവേഴ്‌സിറ്റിയിലെ ഇലിനോയിസ് സ്‌കൂള്‍ ഓഫ് പ്രൊഫഷണല്‍ സൈക്കോളജിയില്‍ നിന്ന് കൗണ്‍സിലര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സൂപ്പര്‍വിഷനില്‍ ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് ഡിഗ്രി കോളജില്‍ വൈസ് പ്രിന്‍സിപ്പാളായും, അമേരിക്കയിലെ ടെക്‌സാസിലുള്ള ശാലോം സെന്ററില്‍ ക്ലിനിക്കല്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാനസികാരോഗ്യം, വ്യക്തി ബന്ധങ്ങള്‍, ലഹരി ആസക്തി, ആത്മീയത തുടങ്ങിയ മേഖലകളില്‍ അദേഹത്തിന്റെ ഗവേഷണങ്ങളും സേവനങ്ങളും ശ്രദ്ധേയമാണ്.

വികാരി ഫാ. സിമ്മി തോമസ് അലുംചുവട്ടിലിന്റെ നേതൃത്വത്തിലാണ് ധ്യാനം സംഘടിപ്പിക്കുന്നത്. ആദ്യ ദിനമായ മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് വരെയാണ് ധ്യാനം. തുടര്‍ന്ന് 21, 22 തിയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സുവിശേഷ യോഗം നടക്കുക. പ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥനാ യോഗങ്ങള്‍, ആത്മീയ പരിശീലനത്തിനുള്ള അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ ധ്യാനം വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.