ലോകമെമ്പാടും സന്തോഷത്തിന്റെ പ്രാധാന്യം വിളിച്ചോതി ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം 2013 മുതലാണ് മാര്‍ച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. സന്തോഷമെന്നത് സാര്‍വത്രികമായ മൗലികാവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
ഈ വര്‍ഷത്തെ സന്ദേശം മുന്‍ഗണന നല്‍കുന്നത് പരസ്പരമുള്ള കരുതലിനും സഹാനുഭൂതിക്കുമാണ്. കേവലം സാമ്പത്തിക വളര്‍ച്ച മാത്രമല്ല മറിച്ച് ജനങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമമാണ് ഒരു രാജ്യത്തിന്റെ പുരോഗതിയുടെ യഥാര്‍ത്ഥ അളവുകോലെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. വിവിധ വെല്ലുവിളികള്‍ക്കിടയിലും ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും അത് മറ്റുള്ളവരിലേക്ക് പകരാനും ഓരോ വ്യക്തിക്കും സാധിക്കണം.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പോസിറ്റീവ് ആയ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും സന്തോഷകരമായ ചിന്തകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സന്തോഷം എന്നത് പങ്കുവെക്കുന്തോറും വര്‍ധിക്കുന്ന ഒന്നാണെന്ന തിരിച്ചറിവോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കരയാന്‍ ഒരുപാട് കാരണങ്ങളുണ്ടാകും. ചിരിക്കാനും അതുപോലെ തന്നെ കാരണങ്ങളുണ്ട്. രാവും പകലും പോലെ സന്തോഷവും സങ്കടങ്ങളും ഇടകലര്‍ന്നതാണ് ഓരോ ജീവിതവും. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കുക. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുക എന്നിവയാണ് പ്രധാനം.
ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിച്ചും പലരും ഈ ദിനം ആഘോഷമാക്കുന്നു. ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും പുഞ്ചിരിയോടെ മറ്റുള്ളവരെ സമീപിച്ചും ഈ ലോകത്തെ കൂടുതല്‍ മനോഹരമാക്കാന്‍ നമുക്കും ശ്രമിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.