രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: സുധാകരനും എല്‍ദോസിനും സീറ്റില്ല; കൊച്ചിയില്‍ മുഹമ്മദ് ഷിയാസും കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും

രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: സുധാകരനും എല്‍ദോസിനും സീറ്റില്ല; കൊച്ചിയില്‍ മുഹമ്മദ് ഷിയാസും കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും

ന്യൂഡല്‍ഹി: നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ കെ. സുധാകരന് ഹൈക്കമാന്‍ഡ് സീറ്റ് നല്‍കിയില്ല. പകരം അഡ്വ. ടി.ഒ മോഹനന്‍ കണ്ണൂരില്‍ ജനവിധി തേടും. ലൈംഗികാതിക്രമ കേസും പ്രാദേശിക എതിര്‍പ്പും തിരിച്ചടിയായതോടെ പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയെയും ഒഴിവാക്കി. പകരം മനോജ് മൂത്തേടന്‍ സ്ഥാനാര്‍ത്ഥിയാകും.

ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് കൊച്ചിയില്‍ മത്സരിക്കും. കെ.സി വേണുഗോപാല്‍ നിര്‍ദേശിച്ച ദീപ്തി മേരി വര്‍ഗീസിനെ മറികടന്നാണ് വി.ഡി സതീശന്റെ വിശ്വസ്തനായ ഷിയാസ് പട്ടികയില്‍ ഇടംപിടിച്ചത്. തലസ്ഥാനത്തെ ബി.ജെ.പി സ്വാധീനമുള്ള മണ്ഡലമായ നേമത്ത് കെ.എസ് ശബരീനാഥന്‍ ജനവിധി തേടും. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും.

കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക

1. ഉദുമ- കെ.നീലകണ്ഠന്‍
2. തൃക്കരിപ്പൂര്‍- സന്ദീപ് വാരിയര്‍
3. കല്യാശേരി- രാജീവന്‍ കാപ്പച്ചേരി
4. കണ്ണൂര്‍- ടി.ഒ മോഹനന്‍
5. മട്ടന്നൂര്‍- ചന്ദ്രന്‍ തില്ലങ്കേരി
6. പട്ടാമ്പി- ടി.പി ഷാജി
7. ഷൊര്‍ണൂര്‍- പി. ഹരിഗോവിന്ദന്‍
8. കുന്നംകുളം- അജയ് മോഹന്‍
9. വടക്കാഞ്ചേരി- വൈശാഖ് നാരായണ സ്വാമി
10. പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍
11. വൈപ്പിന്‍- ടോണി ചെമ്മണി
12. കൊച്ചി- മുഹമ്മദ് ഷിയാസ്
13. തൃപ്പൂണിത്തുറ- ദീപക് ജോയി
14. ദേവികുളം-എഫ്. രാജ
15. ഉടുമ്പന്‍ചോല- സേനാപതി വേണു
16. ഇടുക്കി- റോയ് കെ. പൗലോസ്
17. പീരുമേട്- സിറിയക് തോമസ്
18. ഏറ്റുമാനൂര്‍- നാട്ടകം സുരേഷ്
19. കാഞ്ഞിരപ്പള്ളി- പ്രഫ. റോണി കെ. ബേബി
20. പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം.ജെ
21. ആലപ്പുഴ- എ.ഡി തോമസ്
22. കായംകുളം- എം.ലിജു
23. ചെങ്ങന്നൂര്‍- എബി കുര്യാക്കോസ്
24. റാന്നി- പഴംകുളം മധു
25. ആറന്മുള- അബിന്‍ വര്‍ക്കി
26. കോന്നി- പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍
27. അടൂര്‍ (എസ്.സി)- അഡ്വ. ശാന്തകുമാര്‍
28. ചടയമംഗലം- എം.എം നസീര്‍
29. വര്‍ക്കല- വര്‍ക്കല കഹാര്‍
30. നെടുമങ്ങാട്- മീനങ്കാല്‍ കുമാര്‍
31. വമാനപുരം- സുധീര്‍ഷാ പാലോട്
32. കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്
33. നേമം- കെ.എസ് ശബരീനാഥന്‍
34. അരുവിക്കര- വി.എസ് ശിവകുമാര്‍
35. പാറശാല- നെയ്യാറ്റിന്‍കര സനല്‍
36. കാട്ടാക്കട- എം.ആര്‍ ബൈജു
37. നെയ്യാറ്റിന്‍കര- എന്‍. ശക്തന്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.