സോണിയാ ഗാന്ധിയുടെ ആരോഗ്യനില മോശം; രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി: പകരം ഖാര്‍ഗെ എത്തും

സോണിയാ ഗാന്ധിയുടെ ആരോഗ്യനില മോശം; രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി: പകരം ഖാര്‍ഗെ എത്തും

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി റദ്ദാക്കി. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചതെന്ന് എഐസിസി അറിയിച്ചു.

യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കാനായിരുന്നു രാഹുല്‍ കേരളത്തില്‍ എത്തേണ്ടിയിരുന്നത്. കോഴിക്കോട് ബീച്ചില്‍ വന്‍ പരിപാടികളും യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരിക്കും പങ്കെടുകയെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സോണിയാ ഗാന്ധിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ശുപത്രിയിലുണ്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.