കോട്ടയം: സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. പള്ളി ഏറ്റെടുക്കല്‍ വിധിയില്‍ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും വിധി നടപ്പാക്കാതെ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നും ഓര്‍ത്തഡോക്സ് സഭാ നേതൃത്വം കുറ്റപ്പെടുത്തി.
വിധിയില്‍ എന്തങ്കിലും ലൂപ്പ് ഹോള്‍ ഉണ്ടോന്ന് നോക്കി കുഴപ്പങ്ങള്‍ നീട്ടി നീട്ടി കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ കാലത്തും ഭരണ മാറ്റം നല്ലതാണെന്നും ഓര്‍ത്തഡോക്സ് മാധ്യമ വിഭാഗം തലവന്‍ യുഹനോന്‍ മാര്‍ ദിയസ്‌കോറസ് മാധ്യമങ്ങളോട് പറഞ്ഞു.
അത് എല്‍ഡിഎഫ് മാറി യുഡിഎഫ് വരണമെന്നോ യുഡിഎഫ് മാറി എല്‍ഡിഎഫ് വരണമെന്നോ അല്ല. ഭരിക്കുന്ന ആളുകളില്‍ മാറ്റം വേണമെന്നും അത് നൂതനമായ ആശയങ്ങള്‍ കൊണ്ടു വരുന്നതില്‍ ഗുണകരമാകുമെന്നും അദേഹം പറഞ്ഞു.
മുഖ്യമന്ത്രി തന്നെ പല വേദികളിലും ഓര്‍ത്തഡോക്സ് സഭയ്ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും പ്രസ്താവനകള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സഭ വ്യക്തമാക്കി. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തിന് ഒപ്പം നിന്നെന്ന ആക്ഷേപമാണ് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.