ടെഹ്‌റാന്‍: മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി താല്‍കാലിക വെടിനിര്‍ത്തല്‍ എന്ന ധാരണയില്‍ എത്തിയാലും ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കില്ലെന്ന പിടിവാശിയില്‍ ഇറാന്‍.
മധ്യസ്ഥരാജ്യങ്ങളുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ ഒന്നര മാസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകള്‍ക്കായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ട് ഘട്ടമായി നടപ്പാക്കാവുന്ന കരാറിന് വേണ്ടിയുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ കൊണ്ടുവരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളില്‍ എത്തിച്ചേരുകയും ചെയ്യുക.
രണ്ടാം ഘട്ടത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാര്‍ കൊണ്ടുവരിക എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനും ആലോചന നടക്കുന്നതായാണ് വിവരം.
അതേസമയം ഇറാന് നല്‍കിയ സമയപരിധി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24 മണിക്കൂര്‍കൂടി നീട്ടി. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ ചൊവ്വാഴ്ച രാത്രി എട്ടുമണി വരെയാണ് ട്രംപ് സമയം നല്‍കിയത്. അല്ലാത്തപക്ഷം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് 'ട്രൂത്ത് സോഷ്യലിലൂടെ' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇതിനു മറുപടിയായി ട്രംപിന്റെ ഭീഷണി അവിവേകമാണെന്നും യുദ്ധക്കുറ്റങ്ങളിലൂടെ ഒന്നും നേടാനാവില്ലെന്നും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് തിരിച്ചടിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.