'അടുത്ത 12 മണിക്കൂര്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുക': ഇറാന്‍ ജനതയ്ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേല്‍

'അടുത്ത 12 മണിക്കൂര്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുക': ഇറാന്‍ ജനതയ്ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേല്‍

ടെഹ്റാന്‍: ഇറാന്‍ ജനതയ്ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേല്‍. അടുത്ത 12 മണിക്കൂര്‍ നേരം ട്രെയിനുകളില്‍ നിന്നും റെയില്‍വേ ട്രാക്കുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചു. സുരക്ഷാപരമായ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഐഡിഎഫിന്റെ മുന്നറിയിപ്പ്.

'നിങ്ങളുടെ സുരക്ഷയ്ക്കായി, ഇറാന്‍ സമയം രാത്രി ഒമ്പത് മണി വരെ ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു നിങ്ങളുടെ ജീവന്‍ അപകടത്തിലായേക്കും'- സൈന്യം ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു.

ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്‌റാനിലെ ഒരു സിനഗോഗ് തകര്‍ന്നു. ജൂത ആരാധനാലയം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി മെഹര്‍ ന്യൂസ് ഏജന്‍സിയും ഷാര്‍ഗ് ഡെയ്ലിയും റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ ജൂത മതത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം നിരവധി ജൂതമത വിശ്വാസികള്‍ രാജ്യം വിട്ടു.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള യുഎസ് സമയപരിധി അടുത്തിരിക്കെ, അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞ ഇറാന്‍, ഭീഷണിക്ക് വഴങ്ങില്ലെന്ന് അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.