ജെറുസലേമിലെ ക്രൈസ്തവ വിദ്യാലയങ്ങൾ നിശ്ചലമാകുന്നു; 200 അധ്യാപകർ പുറത്തേക്ക്; ആശങ്കയിൽ വിശ്വാസലോകം

ജെറുസലേമിലെ ക്രൈസ്തവ വിദ്യാലയങ്ങൾ നിശ്ചലമാകുന്നു; 200 അധ്യാപകർ പുറത്തേക്ക്; ആശങ്കയിൽ വിശ്വാസലോകം

ജെറുസലേം: വിശുദ്ധ നഗരത്തിലെ ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ ഭാവി തുലാസിലാകുന്നു. വെസ്റ്റ് ബാങ്കിൽ നിന്നുള്ള അധ്യാപകർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവാണ് വിദ്യാലയങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ 200-ലധികം ക്രൈസ്തവ അധ്യാപകർക്ക് തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയങ്ങളിൽ നിന്ന് പടിയിറങ്ങേണ്ടി വരും.

2026-2027 അധ്യയന വർഷം മുതൽ ജെറുസലേം നഗരത്തിൽ താമസിക്കുന്നവർക്കും ഇസ്രയേൽ അംഗീകരിച്ച ടീച്ചിംഗ് സർട്ടിഫിക്കറ്റുള്ളവർക്കും മാത്രമേ അധ്യാപകരായി ജോലി ചെയ്യാൻ അനുവാദമുണ്ടാകൂ. വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന പാലസ്തീൻ അധ്യാപകർക്ക് മുൻപ് നൽകിയിരുന്ന പ്രത്യേക ഗ്രീൻ കാർഡ് സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്.

പാലസ്തീൻ അധ്യാപകർ വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജെറുസലേമിലും നിന്ന് നേടുന്ന വിദ്യാഭ്യാസ യോഗ്യതകൾ അസാധുവാണെന്ന് 2025 ജൂലൈയിൽ ഇസ്രയേൽ പാർലമെന്റ് കമ്മിറ്റി വാദിച്ചിരുന്നു. അധ്യാപകർക്ക് പെർമിറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ജെറുസലേമിലെ എല്ലാ ക്രൈസ്തവ വിദ്യാലയങ്ങളും പണിമുടക്ക് നടത്തി പ്രതിഷേധിച്ചിരുന്നു.

ഈ നടപടി പാരമ്പര്യമുള്ള ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്നും വിദ്യാലയങ്ങളുടെ ഭാവി തന്നെ അപകടത്തിലാക്കുമെന്നും എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് മുന്നറിയിപ്പ് നൽകുന്നു. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.