സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് വിഷ പാമ്പ്; ഇടുക്കിയില്‍ പാമ്പുകടിയേറ്റ് മധ്യവയസ്‌ക മരിച്ചു

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് വിഷ പാമ്പ്; ഇടുക്കിയില്‍ പാമ്പുകടിയേറ്റ് മധ്യവയസ്‌ക മരിച്ചു

ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മറ്റൊരു ജീവന്‍ കൂടി പൊലിഞ്ഞു. കാഞ്ഞര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് പാമ്പുകടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണിത്. കണ്ണൂര്‍ മുതുകുടയില്‍ പാമ്പുകടിയേറ്റ് വയോധിക മരിച്ചിരുന്നു. എഴുപതുകാരിയായ കെ. നഫീസയാണ് ചികിത്സയിലിരിക്കേ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നബീസയക്ക് വീട്ടില്‍ വെച്ച് പാമ്പുകടിയേറ്റത്.

കൂടാതെ എറണാകുളം ചെറായി റിസോട്ടിലേത്തിയ യുവതിക്കും ഞായറാഴ്ച പാമ്പുകടിയേറ്റിരുന്നു. ചെറായിയിലെ റിസോര്‍ട്ടില്‍ താമസത്തിനെത്തിയ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിളയ്ക്കാണ് പാമ്പുകടിയേറ്റത്.

കാല്‍ പാദത്തിലെ വിരലിലാണ് പാമ്പ് കടിച്ചത്. ഉടന്‍ തന്നെ ഇവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ ചികിത്സയ്ക്കായി ശര്‍മ്മിളയെ മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.