തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. വെള്ളിയാഴ്ച വൈകുന്നേരം 6:30 നാണ് ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് അമ്മത്തൊട്ടിലില്‍ എത്തിയത്. 3.25 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്.
മഴ കനത്ത് പെയ്യുന്ന സമയത്ത് എത്തിയതിനാലാണ് കുഞ്ഞിന് 'മേഘമല്‍ഹാര്‍' എന്ന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍ അരുണ്‍ ഗോപി അറിയിച്ചു. മഴയെ ആവാഹിക്കാന്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ ആലപിക്കുന്ന പ്രസിദ്ധമായ രാഗമാണ് മേഘമല്‍ഹാര്‍. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന ഏഴാമത്തെ കുഞ്ഞാണ് ഈ മിടുക്കന്‍.
കുഞ്ഞെത്തുമ്പോള്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സമിതി ഭാരവാഹികള്‍ ആസ്ഥാനത്തുണ്ടായിരുന്നു. സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് സമിതി അധികൃതരും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും കെയര്‍ ടേക്കര്‍മാരും ഉടന്‍ തന്നെ കുഞ്ഞിനെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി പ്രാഥമിക പരിശോധനകള്‍ നടത്തി.
തുടര്‍ന്ന് അടിയന്തിര പരിചരണങ്ങള്‍ക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശേഷം കുഞ്ഞിനെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞായതിനാല്‍ 24 മണിക്കൂര്‍ വിദഗ്ദ്ധ നിരീക്ഷണം ആവശ്യമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.