ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിവെച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). മേയില്‍ നടക്കുന്ന പരീക്ഷയ്ക്കായി മാര്‍ച്ച് ഒന്‍പത് വരെ അപേക്ഷിക്കാം www.nta.ac.in, ugcnet.nta.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
മാര്‍ച്ച് 10 വരെ ഫീസടയ്ക്കാം. മാര്‍ച്ച് 16 വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. നേരത്തെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട് വരെയാണ് നിശ്ചയിച്ചിരുന്നത്. തീയതി നീട്ടണമെന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യമുയര്‍ത്തിയതോടെയാണ് പുതിയ തീരുമാനം.
മേയ് രണ്ട് മുതൽ 17വരെയുള്ള തീയതികളിലാണ് പരീക്ഷ നടക്കുക. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. കൂടുതൽ വിവരങ്ങൾക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v