റബര്‍ കര്‍ഷകര്‍ക്കും ബജറ്റില്‍ തലോടല്‍; താങ്ങുവില 250 രൂപയാക്കി

റബര്‍ കര്‍ഷകര്‍ക്കും ബജറ്റില്‍ തലോടല്‍; താങ്ങുവില 250 രൂപയാക്കി

തിരുവനന്തപുരം: വര്‍ഷങ്ങളായി അവഗണന നേരിട്ടുകൊണ്ടിരുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ബജറ്റില്‍ സര്‍ക്കാരിന്റെ തലോടല്‍. കൃഷിയ്ക്കും അനുബന്ധ മേഖലയ്ക്കുമായി ആകെ പദ്ധതി അടങ്കല്‍ തുകയായി 1534.98 കോടി രൂപ വകയിരുത്തി. റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

റബറിന്റെ വിലയിടിവില്‍ നിന്നും കര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള റബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് സ്‌കീം പ്രകാരം നിശ്ചയിച്ചിട്ടുള്ള റബറിന്റെ ഇപ്പോഴത്തെ താങ്ങുവില ഇരുന്നൂറ് രൂപയാണ്. നിലവിലെ പ്രഖ്യാപനം വിപണിയിലെ വിലയിടിവില്‍ നിന്ന് റബര്‍ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക സംരക്ഷണം നല്‍കും.

അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ റബറിന്റെ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. കോട്ടയത്തെ തിരഞ്ഞെടുപ്പ് യോഗങ്ങളിലായിരുന്നു രാഹുല്‍ ഗാന്ധി വാഗ്ദാനം നല്‍കിയത്.

എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ രണ്ട് മന്ത്രിസഭാ യോഗങ്ങളിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും ഇതേക്കുറിച്ച് പരാമര്‍ശിക്കാതിരുന്നത് റബര്‍ കര്‍ഷകരെ നിരാശയിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ റബര്‍ കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമാണ് ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ യാഥാര്‍ത്ഥ്യമായത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.