തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് സര്‍ക്കാരിന്റെ ബജറ്റില്‍ ഇല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിലെ മുന്‍ പ്രഖ്യാപനങ്ങള്‍ പേര് മാറ്റി പുതിയതായി പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വി.ഡി സതീശന്റെ സാമ്പത്തിക അപകടാവസ്ഥ പരാമര്‍ശം രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6,300 കോടിയിലധികം രൂപ ട്രഷറിയില്‍ ബാക്കിവച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിയതെന്നും പിണറായി പറഞ്ഞു.
ബജറ്റിലെ ആകെ വകയിരുത്തല്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടത്തിലല്ലെന്ന് തിരിച്ചറിയാനാവും. 2,000 കോടിയുടെ വകയിരുത്തലാണ് ബജറ്റിലുള്ളത്.
ധവളപത്രം സര്‍ക്കാരിന്റെ മുന്‍കൂര്‍ ജാമ്യം എടുക്കലായിരുന്നു. സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റില്‍ ജനക്ഷേമ പ്രഖ്യാപനങ്ങളില്ല. ജനക്ഷേമ കാര്യത്തില്‍ നേരത്തെയുള്ള ബജറ്റ് വിഹിതം പല പലമേഖലയിലും വെട്ടികുറച്ചു.
കാര്‍ഷിക മേഖലയ്ക്ക് ആശ്വസകരമായ പ്രഖ്യാപനങ്ങള്‍ ഇല്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാജനത്തെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ലെന്നും വിമര്‍ശിച്ചു.
ആസിയാന്‍ കരാറിന്റെ തുടര്‍ ഫലമായി കാര്‍ഷിക മേഖല വലിയ ആഘാതമാണ് നേരിടുന്നത്. കഴിഞ്ഞ ബജറ്റിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ റബര്‍, നാളികേരം, നെല്ല് തുടങ്ങിയ കാര്‍ഷിക മേഖലകളില്‍ ഒരാശ്വാസ നടപടിയും ഈ ബജറ്റില്‍ കാണാനില്ല.
ഇത് കാര്‍ഷിക മേഖലയെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നയനിലപാടുകള്‍ കൊണ്ട് കേരളത്തിനുണ്ടാവുന്ന ധനനഷ്ടം ഈ ബജറ്റ് കൃത്യമായി അഭിസംബോധന ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.