മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് അന്തരിച്ചു

 മുത്തൂറ്റ് ഗ്രൂപ്പ്  ചെയർമാൻ എം.ജി ജോർജ്ജ്  അന്തരിച്ചു

ദില്ലി:മുത്തൂറ്റ്  ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റ് വെള്ളിയാഴ്ച വൈകിട്ട് ദില്ലിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്. കുടുംബത്തിൽ നിന്ന് മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയർമാനായ മൂന്നാം തലമുറയായിൽപ്പെട്ട ആളായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ട്രസ്റ്റിയായ അദ്ദേഹം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എഫ്‌സിസിഐ) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനുമായിരുന്നു.1949 നവംബർ രണ്ടിന് പത്തനംത്തിട്ടയിലെ കോഴഞ്ചേരിയിൽ ജനിച്ച അദ്ദേഹം കഴിഞ്ഞ വർഷം ഫോബ്‌സ് മാസികയുടെ സമ്പന്ന പട്ടികയിൽ ഇടംപിടിച്ച ആറ് മലയാളികളിൽ ഒരാളാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ എം.ജി ജോർജ്ജ് 1993ലാണ് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചെയർമാനുമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.