ഗോവയെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഐ.എസ്.എൽ ഫൈനലിൽ മുംബൈ സിറ്റി എഫ്.സി

ഗോവയെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഐ.എസ്.എൽ ഫൈനലിൽ മുംബൈ സിറ്റി എഫ്.സി

ബംബോലിം: ഐഎസ്എൽ ഫുട്ബോൾ ഫൈനൽ റൗണ്ടിൽ എത്തി മുംബൈ സിറ്റി എഫ്‌സി. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ എഫ്സി ഗോവയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് മുംബൈ സിറ്റി എഫ്‌സി ഫൈനലിന് യോഗ്യത നേടിയത്.

ഫൈനലിൽ മുംബൈയുടെ എതിരാളികൾ ആരാവുമെന്ന് ഇന്ന് നടക്കുന്ന എടികെ മോഹൻ ബഗാൻ- നോർത്ത് ഇസ്റ്റ് യുനൈറ്റഡ് എഫ്സി രണ്ടാം പാദ സെമിക്ക് ശേഷം അറിയാം. ഇന്ന് വൈകിട്ട് ഏഴിന് ഗോവ ബാംബോലിമിലെ ജി എം സി സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്നലെ ഗോൾ രഹിത സമനിലയിൽ തീർന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ഷൂട്ടൗട്ടിൽ മുംബൈയ്ക്ക് ആറ് ഷോട്ടുകൾ ഗോൾവലയിലെത്തിക്കാനായപ്പോൾ ഗോവ അഞ്ചെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിച്ചത്. 

മുംബൈ സിറ്റി ആദ്യമായാണ് ഐഎസ്എൽ ഫൈനലിൽ റൗണ്ടിൽ എത്തുന്നത്. ഇന്ന് നടക്കുന്ന സെമിയിൽ നോർത്ത് ഈസ്റ്റ് വിജയിച്ചാൽ അവർക്ക് ആദ്യ ഫൈനൽ പ്രവേശനം സാധ്യമാകും. ശനിയാഴ്ച വൈകിട്ട് 7.30നാണ് ഫൈനൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.