ന്യൂഡല്‍ഹി: ബിജെപി ദേശീയ സെക്രട്ടറി ടി.എസ് റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ത്രിവേന്ദ്ര സിങ് റാവത്ത് (60) രാജിവച്ചതിനെ തുടര്‍ന്നാണ് ത്രിവേന്ദ്ര സിങ് റാവത്ത് എന്ന ടി.എസ് റാവത്ത് മുഖ്യമന്ത്രി കസേരയിലെത്തുന്നത്. സിങിനെ മാറ്റണമെന്ന് സംഘ് പരിവാറും പാര്‍ട്ടിയുടെ ഭൂരിഭാഗം എംഎല്‍എമാരും ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ത്രിവേന്ദ്ര സിങ് റാവത്ത് സ്ഥാനമൊഴിഞ്ഞത്.
അടുത്ത ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു നേതൃമാറ്റം. 20 വര്‍ഷം മുന്‍പു രൂപീകരിച്ച സംസ്ഥാനത്ത് ഇതുവരെയുള്ള എട്ട് മുഖ്യമന്ത്രിമാരില്‍ കോണ്‍ഗ്രസിന്റെ എന്‍.ഡി തിവാരി മാത്രമാണ് അഞ്ച് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
2017 ലെ തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 57 സീറ്റ് നേടിയാണു ബിജെപി അധികാരമേറ്റത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനായ ത്രിവേന്ദ്ര സിങ് മുഖ്യമന്ത്രിയാകണമെന്നതു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. എന്നാല്‍, തുടക്കംമുതലേ സിങിന്റെ ശൈലിക്കെതിരെ വിമര്‍ശനമുണ്ടായി.
ബദരീനാഥ്, കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേതുള്‍പ്പെടെ 51 ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കി കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ ചാര്‍ ധാം ദേവസ്ഥാനം മാനേജ്‌മെന്റ് നിയമത്തെ ആര്‍എസ്എസും വിഎച്ച്പിയും എതിര്‍ത്തു. നിയമത്തിനെതിരെ അടുത്ത മാസം പ്രക്ഷോഭം നടത്തുമെന്നു വിഎച്ച്പി പ്രഖ്യാപിച്ചിരിക്കെയാണു മുഖ്യമന്ത്രിയെ മാറ്റാനുള്ള പാര്‍ട്ടി തീരുമാനമെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.