തലശേരി: പുതിയ മദ്യനയത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം തികച്ചും സ്വാഗതാര്‍ഹമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വികാരങ്ങളെ മാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ വിഷയം വിശദമായ ചര്‍ച്ചയ്ക്കായി മാറ്റിവെച്ചതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
കേരളത്തിലുടനീളം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലഹരിക്ക് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന ഒരു നിലപാടും ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മദ്യനയത്തിന്റെ മറവില്‍ പുകമറ സൃഷ്ടിച്ച് സംസ്ഥാനത്ത് പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിക്കളയാന്‍ മുഖ്യമന്ത്രി കാണിച്ച ആര്‍ജ്ജവം അഭിനന്ദനാര്‍ഹമാണെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.