'മുഖപുസ്തക'ത്തില്‍ മുഴുകുന്നവര്‍ അറിയാന്‍; ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ സഹായിക്കും ഈ മാര്‍ഗ്ഗങ്ങള്‍

'മുഖപുസ്തക'ത്തില്‍ മുഴുകുന്നവര്‍ അറിയാന്‍; ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ സഹായിക്കും ഈ മാര്‍ഗ്ഗങ്ങള്‍

ഫേസ്ബുക്കിനെ 'മുഖപുസ്തകം' എന്നൊക്കെ വര്‍ണ്ണിച്ച് പറയുമെങ്കിലും മുഖം തിരിച്ചറിയാതെ ചങ്ങാത്തം കൂടുന്നവര്‍ ധാരാളമുണ്ട് ഈ സൈബര്‍ ഇടത്തില്‍. പറഞ്ഞുവരുന്നത് ഫേസ്ബുക്കിലെ വ്യാജന്മാരെ കുറിച്ചാണ്. വ്യാജന്മാര്‍ ഏറെയാണ് ഇക്കാലത്ത് ഫേസ്ബുക്കില്‍. മുഖമൂടികള്‍ അണിഞ്ഞ് പലരും നമുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ അയയ്ക്കുന്നു, ചിലര്‍ സന്ദേശങ്ങള്‍ കൈമാറുന്നു, എന്തിനേറെ പറയുന്നു, നമ്മുടെ സ്വകാര്യ വിവരങ്ങള്‍ പലതും തിരയുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.

എന്നാല്‍ ഫേസ്ബുക്കിലെ വ്യാജന്മാരെ കരുതിയിരിക്കണം. അപകടകാരികളാണ് ഇവരില്‍ പലരും. പലപ്പോഴും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു പോലും കാരണമാകാറുണ്ട് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ എന്നതാണ് വാസ്തവം. പലപ്പോഴും സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന ചിലരുടെ പേരിലും ചലച്ചിത്ര താരങ്ങളുടെ പേരിലുമൊക്കെയാണ് കൂടുതല്‍ വ്യാജ അക്കൗണ്ടുകളും പ്രത്യക്ഷപ്പെടാറ്. വ്യാജന്മാര്‍ ചേര്‍ന്നുണ്ടാക്കുന്ന വ്യാജ ഗ്രൂപ്പുകളും ഫേസ്ബുക്കില്‍ സജീവമാണ്.

പലപ്പോഴും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ വാര്‍ത്തകളുടെ ഒക്കെ ഉറവിടങ്ങളും ഇത്തം ഫേക്ക് പ്രൊഫൈലുകളും ഗ്രൂപ്പുകളും ഒക്കെയാണ്. നമുക്ക് റിക്വസ്റ്റുമായി എത്തുന്ന ചില ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും വ്യാജന്മാരെ തിരിച്ചറിയാം. അതിന് അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ മതി. നേരിട്ട് പരിചയമില്ലാത്ത ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1- പ്രൊഫൈല്‍ നൈം- റിക്വസ്റ്റ് വരുന്ന ആളുടെ പേര് ശ്രദ്ധിക്കുക. വ്യാജ അക്കൗണ്ടുള്ളവര്‍ പലപ്പോഴും സിനിമാ താരങ്ങളുടെയും മറ്റ് ഫെയ്മസ് പേഴ്‌സണാലിറ്റികളുടേയും ഒക്കെ പേരായിരിക്കും നല്‍ക്കുക. അല്ലെങ്കില്‍ കൗതുകമുള്ള മറ്റ് ഏതെങ്കിലും വാക്കുകളായിരിക്കും പേരായി ഇത്തരക്കാര്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ നേരിട്ട് പരിചയമില്ലാതെ ഇത്തരം പേരുകളില്‍ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത്.

2-പ്രൊഫൈല്‍ ഫോട്ടോ- പ്രൊഫൈല്‍ നെയിം പോലെ തന്നെ കൃത്യതയോടെ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രൊഫൈല്‍ ഫോട്ടോ. ഫോട്ടോയിലൂടെയുള്ള വിലയിരുത്തലും വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. വ്യാജന്മാര്‍ പലപ്പോഴും അശ്ലീല ചിത്രങ്ങളോ അല്ലെങ്കില്‍ ചില വസ്തുക്കളുടെ ചിത്രങ്ങളോ ആയിരിക്കും പ്രൊഫല്‍ ഫോട്ടായായി ഇടുക.

3- മ്യൂചല്‍ ഫ്രണ്ടസ്- ഫേസ്ബുക്കില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോള്‍ റിക്വസ്റ്റ് അയച്ച വ്യക്തിക്കും നിങ്ങള്‍ക്കും പൊതുവായുള്ള ഫ്രണ്ട്‌സിനെ (മ്യൂചല്‍ ഫ്രണ്ട്‌സ്) കൃത്യമായി മനസിലാക്കാന്‍ ശ്രമിക്കുക. റിക്വസ്റ്റ് അയച്ച ആളെ നേരിട്ട് പരിചയമില്ലെങ്കില്‍ മ്യൂച്വല്‍ ഫ്രണ്ടിനോട് അയാളെ കുറിച്ച് അന്വേഷിക്കുന്നതും നല്ലൊരു മാര്‍ഗമാണ്. ആരോഗ്യകരമായി സൗഹൃദത്തെ സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

3- എബൗട്ട് അസ്- നേരിട്ട് ഒരുപരിചയവും ഇല്ലാത്ത ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോള്‍ അയാളുടെ പ്രൊഫൈല്‍ തുറന്ന് എബൗട്ട് അസ് എന്ന വിഭാഗം കൃത്യമായി പരിശോധിക്കണം. വ്യാജന്മാര്‍ പലപ്പോഴും ഫേസ്ബുക്കില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കാറില്ല. പ്രൊഫൈലില്‍ ആ വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളൊന്നുംതന്നെ നല്‍കിയിട്ടില്ലെങ്കില്‍ അതൊരു ഫെയ്ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.

4-ടൈം ലൈന്‍- റിക്വസ്റ്റായി വരുന്ന ആളുടെ പ്രൊഫൈലിനോടൊപ്പം തന്നെ അയാളുടെ ടൈം ലൈനും മറ്റ് ഫേസ്ബുക്ക് ആക്ടിവിറ്റികളും കൃത്യമായി പരിശോധിക്കാന്‍ ശ്രദ്ധിക്കുന്നതും വ്യാജന്മാരെ തിരിച്ചറിയാന്‍ സഹായിക്കുന്നു. അപരിചിതനായ ആ വ്യക്തിയെ വിലയിരുത്താന്‍ ഈ മാര്‍ഗം ഒരു പരിധി വരെ സഹായിക്കുന്നു. അതുപോലെതന്നെ അയാളുടെ ലൈക്കുകളും ഷെയറുകളുമൊക്കെയും വിലയിരുത്തുന്നതും നല്ലതാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.