ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ആറ് വർഷത്തിന് ശേഷം ക്രൈസ്‌തവ പ്രതിനിധി; പുതിയ ഭാരവാഹികളെ നിയമിച്ചു

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ആറ് വർഷത്തിന് ശേഷം ക്രൈസ്‌തവ പ്രതിനിധി; പുതിയ ഭാരവാഹികളെ നിയമിച്ചു

ന്യൂഡൽഹി: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്‌തവ പ്രതിനിധിയെ ഉൾപ്പെടുത്തി. ഗോവയിലെ മുൻ ബിജെപി എംഎൽഎ ഗ്ലെൻ ഇ. സൂസ ടിക്ലൊയെയാണ് കമ്മീഷൻ അംഗമായി നിയമിച്ചത്. 2020 ൽ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പടിയിറങ്ങിയതിന് ശേഷം കമ്മീഷനിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കൂടാതെ കമ്മീഷന്റെ ഉപാധ്യക്ഷയായി ഡോ. മുനവാരി ബീഗത്തെയും തിരഞ്ഞെടുത്തു. നിലവിൽ കമ്മീഷൻ അംഗമായ ഇവർ ഹജ്ജ് കമ്മിറ്റിയുടെ മുൻ വൈസ് ചെയർപേഴ്സൺ കൂടിയാണ്. ഒന്നര വർഷമായി ഒഴിഞ്ഞുകിടന്ന അധ്യക്ഷസ്ഥാനത്ത് പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാളിനെയും കേന്ദ്രസർക്കാർ നിയമിച്ചു.

പുതിയ നിയമനങ്ങളോടെ കമ്മീഷനിൽ അധ്യക്ഷനടക്കം നാല് അംഗങ്ങളായി. കമ്മീഷനിൽ ഇനിയും മൂന്ന് അംഗങ്ങളുടെ ഒഴിവുകൾ കൂടി നികത്താനുണ്ട്. ക്രിസ്ത്യൻ പ്രാതിനിധ്യം ഉൾപ്പെടെയുള്ള ഈ നിയമനങ്ങൾ ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.