അധിക ഫണ്ട് ആവശ്യത്തെ മിക്ക ഡെമോക്രാറ്റുകളും എതിര്‍ത്തു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്.
വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഇതുവരെ 37.50 ബില്യണ്‍ ഡോളര്‍ ചെലവായെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ വെളിപ്പെടുത്തല്‍. ഫണ്ട് അനുവദിക്കുന്ന സെനറ്റ് സമിതിക്ക് മുന്നിലാണ് ഹെഗ്‌സെത്ത് കണക്കുകള്‍ അവതരിപ്പിച്ചത്.
മെയ് മാസത്തിന് ശേഷം എട്ട് ബില്യണ്‍ ഡോളറോളമാണ് അധികമായി ചെലവായത്. അടിയന്തരമായി കൂടുതല്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ സൈനിക പരിശീലനം ഉള്‍പ്പെടെ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ഹെഗ്‌സെത്ത് സെനറ്റ് സമിതിയെ അറിയിച്ചു. അധിക ഫണ്ട് ആവശ്യത്തെ മിക്ക ഡെമോക്രാറ്റുകളും എതിര്‍ത്തു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്.
അതിനിടെ ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തിടുക്കം കാട്ടുന്നുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ആണവായുധ പദ്ധതിയുടെ കേന്ദ്രമായി കരുതപ്പെടുന്ന മേഖലകളില്‍ ഉടന്‍ കനത്ത ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, 10 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശ്രമം തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.