ജനീവ: ഐക്യരാഷ്ട്ര സഭയുടെ ജനീവയിലെ ഓഫീസിലേക്ക് അഞ്ച് മയിലുകളെ സമ്മാനമായി നല്‍കി ഇന്ത്യ. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അരിന്ദം ബാഗ്ചിയാണ് യു.എന്‍ ജനീവ ഓഫീസിന്റെ ഡയറക്ടര്‍ ജനറല്‍ ടാറ്റിയാന വളവോയയ്ക്ക് മയിലുകളെ ഔദ്യോഗികമായി കൈമാറിയത്.
'സൗന്ദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമാണ് ഇന്ത്യന്‍ മയിലുകള്‍. അവ പരിസ്ഥിതി സംരക്ഷണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലുമുള്ള ഇന്ത്യയുടെ പ്രതിബന്ധതയെ സൂചിപ്പിക്കുന്നു'- അരിന്ദം ബാഗ്ചി പറഞ്ഞു.

നീലത്തൂവലുകളുള്ള നാല് മയിലുകളെയും അപൂര്‍വമായി മാത്രം കാണപ്പെടുന്ന വെള്ളത്തൂവലുള്ള ഒരു ആണ്‍ മയിലിനെയുമാണ് കൈമാറിയത്. ഐക്യരാഷ്ട്ര സഭയുടെ യൂറോപ്യന്‍ തലസ്ഥാനം സ്ഥിതി ചെയ്യുന്ന അരിയാന പാര്‍ക്കിലാകും ഇനി ഇവയുടെ സ്വതന്ത്ര വിഹാരം.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭയ്ക്ക് മയിലുകളെ സമ്മാനിക്കുന്നത്. 1981 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഡല്‍ഹി മൃഗശാലയിലെ രണ്ട് മയിലുകളെ സമ്മാനമായി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.