നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സര്‍ക്കാര്‍ ജീവനക്കാരിക്ക് പ്രസവ അവധി നല്‍കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി

നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സര്‍ക്കാര്‍ ജീവനക്കാരിക്ക് പ്രസവ അവധി നല്‍കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി

ലഖ്നൗ: നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സര്‍ക്കാര്‍ ജീവനക്കാരിക്ക് പ്രസവ അവധി നിഷേധിച്ച് അലഹബാദ് ഹൈക്കോടതി. പ്രസവ അവധി നിഷേധിച്ച് ഉത്തര്‍പ്രദേശ് സംഭാല്‍ ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസര്‍ കഴിഞ്ഞ ജൂണ്‍ 19 ന് നല്‍കിയ ഉത്തരവിനെതിരേയാണ് ശശി കുമാരി എന്ന യുവതി കോടതിയെ സമീപിച്ചത്.

എന്നാല്‍ അവധി അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് മഞ്ജു റാണി ചൗഹാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
തനിക്ക് ആറു മാസത്തെ പ്രസവ അവധി അനുവദിക്കാന്‍ അധികൃതരോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശി കുമാരി കോടതിയെ സമീപിച്ചത്.

എന്നാല്‍ നിലവിലെ നിയമപ്രകാരം യുവതിക്ക് പ്രസവ അവധിക്ക് അര്‍ഹതയില്ലെന്ന് ശശിയുടെ അപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടു. നാലാമത്തെ കുട്ടിക്കായി പ്രസവ അവധി അനുവദിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് യുപി സര്‍ക്കാരും ഹര്‍ജിയെ എതിര്‍ക്കുകയായിരുന്നു.

2017 ല്‍ ഭേദഗതി വരുത്തിയ മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 പ്രകാരം, ആദ്യത്തെ രണ്ട് കുഞ്ഞുങ്ങളുടെ സമയത്ത് ശമ്പളത്തോടെയുള്ള പ്രസവ അവധി 26 ആഴ്ചയാണ്. രണ്ടിലധികം കുഞ്ഞുങ്ങളുള്ള സ്ത്രീയ്ക്ക് പ്രസവ അവധി 12 ആഴ്ചയുമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.