ബ്യൂണസ് ഐറിസ്: പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിന് പിന്നാലെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന സൂചന നല്‍കി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് കളിക്കളത്തില്‍ താന്‍ അധികകാലം തുടര്‍ന്നേക്കില്ലെന്ന കാര്യം മെസി വെളിപ്പെടുത്തിയത്. പിതാവില്ലാതെ മുന്നോട്ടുപോകുന്നത് പ്രയാസകരമാണെന്നും ഇനി കളിക്കളത്തില്‍ തുടരുന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും അദേഹം വ്യക്തമാക്കി.
ഫൈനലില്‍ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ശാരീരികമായി തളര്‍ന്നുപോയതിനാല്‍ അതിന് സാധിച്ചില്ലെന്നും മെസി കുറിച്ചു. തന്റെ കാലുകള്‍ക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പരമാവധി ശ്രമിച്ചിട്ടും അതിന് സാധിച്ചില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അസുഖബാധിതനായിരുന്ന ഹോര്‍ഹെ മെസി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മരണവാര്‍ത്തയറിഞ്ഞ് മയാമിയിലെ വീട്ടില്‍ നിന്ന് മെസി കുടുംബത്തോടൊപ്പം അര്‍ജന്റീനയിലേക്ക് എത്തുകയായിരുന്നു.
മെസിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ കരുത്തും ഔദ്യോഗിക ഏജന്റുമായിരുന്നു ഹോര്‍ഹെ മെസി. പതിമൂന്നാം വയസില്‍ ബാഴ്‌സലോണയിലെത്തിയത് മുതല്‍ മെസിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച അദേഹം ബാഴ്‌സലോണ, പി.എസ്.ജി, ഇന്റര്‍ മയാമി തുടങ്ങിയ ക്ലബുകളുമായുള്ള കരാറുകളും വാണിജ്യ ഇടപാടുകളും നിയന്ത്രിച്ചിരുന്നത് അദേഹമായിരുന്നു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് ഫുട്‌ബോളില്‍ നിന്ന് മാറി നില്‍ക്കാനൊരുങ്ങുന്ന മെസിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ കായിക ലോകത്തെ പ്രമുഖര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ അടുത്തൊന്നും മെസി സജീവമായേക്കില്ലെന്ന തരത്തിലാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.