സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാനൊരുങ്ങി ഇറ്റലി; വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനും നീക്കം

സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാനൊരുങ്ങി ഇറ്റലി; വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനും നീക്കം

റോം: ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ തീരുമാനം. സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കുന്ന നടപടി തന്റെ സര്‍ക്കാര്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു.

ഓരോ ക്ലാസ് മുറിയിലും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും വിദേശ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഇറ്റാലിയന്‍ ഭാഷ പഠിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

മുഖം മറയ്ക്കാതെ വേണം സ്‌കൂളില്‍ പോകാന്‍. പാരമ്പര്യത്തിന്റെ പേരില്‍ ഒരു യുവതി മുഖം മറയ്ക്കണമെന്ന് ഇറ്റലിയിലെ ആര്‍ക്കും തീരുമാനിക്കാന്‍ കഴിയില്ലെന്ന് മെലോണി പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ തിരിച്ചറിയല്‍ ബുദ്ധിമുട്ടാക്കുന്ന വസ്ത്രം ധരിക്കുന്നത് നിയന്ത്രിക്കുന്ന 1975-ലെ നിയമം ഇറ്റലിയില്‍ ഇതിനകം നിലവിലുണ്ട്.

മുഖം മറയ്ക്കുന്ന മൂടുപടങ്ങളുടെ പ്രശ്‌നം മുമ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ ആ ചട്ടക്കൂടിന്റെ കീഴിലാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇറ്റലിയില്‍ സ്‌കൂളുകളില്‍ ബുര്‍ഖയോ നിഖാബോ നിരോധിക്കുന്ന പ്രത്യേക നിയമം രാജ്യവ്യാപകമായി ഉണ്ടായിരുന്നില്ല.

മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ സര്‍ക്കാരുകള്‍ക്ക് എത്രത്തോളം നിയന്ത്രിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള വിശാലമായ യൂറോപ്യന്‍ ചര്‍ച്ചയില്‍ ഇറ്റലി പങ്കുചേരുന്നതിനിടെയാണ് ഈ നിരോധനം വരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.