'ന്യൂജേഴ്‌സിയുടെ വലിപ്പം; കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏഴ് ശക്തികളോട് തങ്ങള്‍ യുദ്ധം ചെയ്യുന്നു: ഇതുപോലെ ഏത് രാജ്യമുണ്ട്?'... യുഎന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

'ന്യൂജേഴ്‌സിയുടെ വലിപ്പം; കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏഴ് ശക്തികളോട് തങ്ങള്‍ യുദ്ധം ചെയ്യുന്നു: ഇതുപോലെ ഏത് രാജ്യമുണ്ട്?'... യുഎന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏഴ് ശക്തികളോട് തങ്ങളുടെ സൈനികര്‍ യുദ്ധം ചെയ്യുകയാണെന്നും ന്യൂജേഴ്‌സിയുടെ അത്രമാത്രം വലിപ്പമുള്ള മറ്റേതെങ്കിലും രാജ്യം ഇത്തരത്തില്‍ മൂന്ന് വര്‍ഷം യുദ്ധം ചെയ്തതായി അറിയാമോ എന്നും യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചോദ്യം.

ഇറാന്‍ സര്‍ക്കാരിനെ 'കൊല്ലുന്ന ഏകാധിപത്യം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രയേലിനെയും ലോകത്തെയും ഭീഷണിപ്പെടുത്തുന്ന ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുക തന്നെ ചെയ്യുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി.

യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിനിടെ അദ്ദേഹം പേജര്‍ ഉപകരണം ഉയര്‍ത്തിക്കാട്ടി 'ബീപ്പറുകള്‍ ഓര്‍മയുണ്ടോ? ഹിസ്ബുള്ള എന്തായാലും അത് ഓര്‍ക്കുന്നുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയും' എന്ന് പറഞ്ഞു.

2024 സെപ്റ്റംബറില്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ സൈനിക നീക്കത്തെ ഓര്‍മിപ്പിക്കാനാണ് നെതന്യാഹു പേജര്‍ പ്രദര്‍ശിപ്പിച്ചത്.

ലെബനനില്‍ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം ഇസ്രയേലാണ് നടത്തിയതെന്ന് വ്യാപകമായി കരുതപ്പെട്ടിരുന്നെങ്കിലും അന്ന് ഇസ്രയേല്‍ പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല.

ഹമാസ്, ഹിസ്ബുള്ള, ഇറാന്‍ എന്നിവയ്‌ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളെ ന്യായീകരിച്ച അദ്ദേഹം, ഇറാന്‍, തുര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെയും ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനിക്കെതിരെയും രൂക്ഷമായ വിമര്‍ശനമുന്നയിച്ചു.

അതേസമയം, നെതന്യാഹു പ്രസംഗിക്കാന്‍ എത്തിയതോടെ ഡെലിഗേറ്റുകളില്‍ പലരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ പ്രസംഗ വേളയില്‍ പൊതുസഭാ ഹാളിലെ നിരവധി സീറ്റുകള്‍ ആളുകളില്ലാതെ ഒഴിഞ്ഞു കിടന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.