ലണ്ടന്‍: ജോലി സംബന്ധമായ യാത്രക്കിടെ ഉറങ്ങിപ്പോയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഐ.ടി ജീവനക്കാരിക്ക് 9,637 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ബ്രിട്ടണിലെ ഗിറ്റ്പോഡ് എന്ന കമ്പനിയില്‍ സീനിയര്‍ ടെക്നോളജി എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന ഷാനണ്‍ ബര്‍ണ്‍സിനാണ് ബ്രിട്ടീഷ് എംപ്‌ളോയ്മെന്റ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം (എഡിഎച്ച്ഡി) എന്ന രോഗാവസ്ഥയുള്ളയാളാണ് ഷാനണ്‍. അശ്രദ്ധയും ഹൈപ്പര്‍ ആക്ടിവിറ്റിയുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. മറവി, സമയത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തത്, എന്തും ചെയ്യാന്‍ അവസാന നിമിഷം വരെ കാത്തിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് മുതിര്‍ന്നവരില്‍ കണ്ടു വരുന്നത്.
2023 ഏപ്രില്‍ 23 ന് ജോലി സംബന്ധമായി ഓസ്ട്രിയയിലെത്തിയതായിരുന്നു ഷാനണ്‍. അവിടെ വച്ച് മദ്യപിക്കുകയും താക്കോല്‍ മറന്നതിനാല്‍ മുറിയില്‍ കയറാന്‍ സാധിക്കാതെയും വന്നു. അതിനാല്‍ അന്ന് സോനയിലാണ് അവര്‍ കിടന്നുറങ്ങിയത്. വിശ്രമം, വിയര്‍ക്കല്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി തെറാപ്പികള്‍ക്ക് ഉപയോഗിക്കുന്ന ഒരു ചെറിയ മുറിയോ, ചൂടുള്ള കുളിപ്പുരയോ ആണ് സോന.
തുടര്‍ന്ന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി 2023 ജൂണില്‍ ഷാനണിനെ കമ്പനി പുറത്താക്കുകയായിരുന്നു. ഷാനണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രോഗാവസ്ഥയുടെ ഫലമായാണ് അവരെ പുറത്താക്കിയതെന്ന് 2025 ല്‍ ബിര്‍മിംഗാം എംപ്‌ളോയ്മെന്റ് ട്രൈബ്യൂണല്‍ കണ്ടെത്തി.
തന്റെ ഭാവി വരുമാനം കൂടി കണക്കാക്കിയാണ് 9,637 രൂപ നഷ്ട പരിഹാരമായി ഷാനണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാലിത് 12.68 കോടി രൂപയായി കുറയ്ക്കണമെന്നാശ്യപ്പെട്ട് കമ്പനി നല്‍കിയ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.