ബാങ്കുവിളി ഉറക്കം തടസപ്പെടുത്തുന്നു; പരാതിയുമായി അലഹാബാദ് സര്‍വകലാശാല വൈസ്‌ ചാന്‍സിലർ

ബാങ്കുവിളി ഉറക്കം തടസപ്പെടുത്തുന്നു; പരാതിയുമായി  അലഹാബാദ് സര്‍വകലാശാല വൈസ്‌ ചാന്‍സിലർ

പ്രയാഗ്‌രാജ്: താമസസ്ഥലത്തിന് തൊട്ടടുത്തുള‌ള മോസ്കിലെ വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന് പരാതിയുമായി അലഹാബാദ് സര്‍വകലാശാല വൈസ്‌ ചാന്‍സിലറായ സംഗിത ശ്രീവാസ്‌തവ. ലൗഡ് സ്പീക്കറിന്‍റെ ശബ്ദം കുറച്ചും ദിശ മാറ്റിയും മോസ്കിന്‍റെ പ്രതികരണം. വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവ ബാങ്കുവിളിയേക്കുറിച്ച്‌ ജില്ലാ മജിസ്ട്രേറ്റിനോടാണ് കത്തിലൂടെ പരാതിപ്പെട്ടത്. ബാങ്കുവിളിക്കായ് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഗീത ശ്രീവാസ്തവയുടെ കത്ത്.

അതേസമയം പ്രഭാതത്തിലുള‌ള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയെയും ദോഷകരമായി ബാധിക്കുന്നെന്നും പരാതിയില്‍ പറയുന്നു. ഉച്ചത്തിലുള‌ള ശബ്‌ദം തനിക്ക് ദിവസം മുഴുവന്‍ തലവേദനയുണ്ടാക്കുന്നുവെന്നു എന്നാൽ താന്‍ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയില്‍ പറയുന്നു.

സമാധാനപരമായ സഹവര്‍ത്തിത്വം എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും അത് പാലിക്കപ്പെടണമെന്നും പരാതിയിലുണ്ട്. പരാതിയേക്കുറിച്ച്‌ അറിഞ്ഞതോടെ ലൗഡ് സ്പീക്കറിന്‍റെ ശബ്ദം കുറയ്ക്കാനും ലൗഡ് സ്പീക്കര്‍ വച്ചിരുന്ന ദിശ മാറ്റാനും മോസ്ക് മാനേജ്മെന്‍റ് തീരുമാനിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.