മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍: കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍: കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു

ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു. സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും പരിഗണിക്കും.

അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന തര്‍ക്ക വിഷയമാണെന്നും, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു ഹൈക്കോടതി നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.