കൊച്ചി: ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലെ പരീക്ഷ ക്രമക്കേടില്‍ പി.എസ്.എസിക്കെതിരെ ഹൈക്കോടതി. പരീക്ഷയില്‍ 58 മാര്‍ക്ക് മൂല്യനിര്‍ണയം നടത്താത്തത് പ്രത്യക്ഷ അഴിമതിയല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു.
പി.എസ്.സി നടത്തിയ കുറ്റകൃത്യം അന്വേഷിക്കാന്‍ രാജ്യത്ത് നിയമ സംവിധാനം വേണ്ടേയെന്നും അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.
അന്വേഷണത്തില്‍ പി.എസ്.സി സഹകരിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. വസ്തുത പി.എസ്.സി അന്വേഷണ സംഘത്തെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പി.എസ്.സിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ട് പി.എസ്.സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര്‍.ഹരി എന്നിവര്‍ക്കാണ് വീഴ്ച സംഭവിച്ചത്.
സതീഷ് സര്‍വീസില്‍ നിന്നു ഒന്നര വര്‍ഷം മുമ്പ് വിരമിച്ചു. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന് ഡി.ജി.പിക്ക് എസ്.ഐ.ടി റിപ്പോര്‍ട്ട് നല്‍കി.
മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടായെന്ന് അറിഞ്ഞിട്ടും ചെയര്‍മാന്‍ നടപടി സ്വീകരിച്ചില്ലെന്നും പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ചെയര്‍മാന്‍ സ്വീകരിച്ചതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായത് പിഴവാണോ അറിഞ്ഞുകൊണ്ട് ഒത്താശ ചെയ്തതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആസൂത്രണ ബോര്‍ഡ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ 58 മാര്‍ക്കിന്റെ ചോദ്യോത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.