തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ടി. വീണയ്‌ക്കൊപ്പം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി.
അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഇഡിയുടെ നിലപാടിനെ അനുകൂലിക്കുന്നതാണ് കോടതി വിധി. പൊതുപ്രവര്‍ത്തകന്‍ കെ.എം ഷാജഹാനാണ് ഹര്‍ജി നല്‍കിയത്.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന വിജിലന്‍സിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പര്യാപ്തമായ തെളിവുകളും സാക്ഷിമൊഴികളും ഡയറിക്കുറിപ്പുകളും ഉണ്ടെന്ന് ഇഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേസിലെ വാദത്തിനിടെ ഇഡി കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സുപ്രീം കോടതി ഉത്തരവുകളടക്കം മുന്നോട്ടു വച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഹൈക്കോടതി വിധി വന്നതോടെ വിജിലന്‍സിന് പ്രാഥമിക അന്വേഷണത്തിനൊപ്പം പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.