വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന്റെ ഔദ്യോഗിക സമയക്രമം വത്തിക്കാന്‍ പുറത്തു വിട്ടു. നവംബര്‍ ആറു മുതല്‍ 17 വരെ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.
മാര്‍പാപ്പയായ ശേഷമുള്ള ലിയോ പാപ്പയുടെ ആദ്യ ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനമാണിത്. പാപ്പ വൈദികനായും മെത്രാനായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പെറുവിലേക്കുള്ള ആദ്യ തിരിച്ചുവരവ് കൂടിയാണ് ഈ യാത്ര.
ഉറുഗ്വേയിലെ 'തേര്‍ട്ടി ത്രീ മാതാവിന്റെ' (Virgin of the Thirty Three) തീര്‍ഥാടന കേന്ദ്രം, അര്‍ജന്റീനയിലെ ലൂഹാന്‍ മാതാവിന്റെ (Virgin of Luján) തീര്‍ഥാടന കേന്ദ്രം എന്നിവിടങ്ങളിലെ സന്ദര്‍ശനവും പെറുവിലെ ചിക്ലായോയില്‍ നടക്കുന്ന അമലോത്ഭവ മാതാവിന്റെ മുടി ചൂടിക്കല്‍ ശുശ്രൂഷയുമാണ് മാര്‍പാപ്പയുടെ യാത്രയിലെ പ്രധാന ചടങ്ങുകള്‍.
സന്ദര്‍ശനത്തിന്റെ പൂര്‍ണമായ ഔദ്യോഗിക സമയക്രമം:
നവംബര്‍ 6, വെള്ളി
07:00 റോം ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉറുഗ്വേ മൊന്തെവിദിയോയിലേക്ക് പുറപ്പെടുന്നു.
16:30 മൊന്തെവിദിയോ-കരാസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.
17:30 'ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറില്‍' ഔദ്യോഗിക സ്വീകരണം.
17:45 ഭരണാധികാരികള്‍, സിവിലിയന്‍ പ്രമുഖര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച.
18:15 'ഹോസെ അര്‍ട്ടിഗാസ് കെട്ടിടത്തില്‍' റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച.
19:10 മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍, സമര്‍പ്പിതര്‍, വൈദികാര്‍ഥികള്‍ എന്നിവര്‍ക്കൊപ്പം സന്ധ്യാപ്രാര്‍ഥന
നവംബര്‍ 7, ശനി
08:25 മൊന്തെവിദിയോയില്‍ നിന്ന് പൈസാന്‍ഡുവിലേക്ക് വിമാനമാര്‍ഗം പുറപ്പെടുന്നു.
09:10 പൈസാന്‍ഡു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.
10:00 'പാരിസ് ലണ്ടന്‍ പാര്‍ക്കില്‍' വിശുദ്ധ കുര്‍ബാന അര്‍പ്പണം.
12:45 പൈസാന്‍ഡുവില്‍ നിന്ന് മൊന്തെവിദിയോയിലേക്ക് തിരികെ വിമാനമാര്‍ഗം പുറപ്പെടുന്നു.
13:30 മൊന്തെവിദിയോയില്‍ എത്തിച്ചേരുന്നു.
17:00 കസാവാലെയുടെ സാമൂഹിക അന്തരീക്ഷം നേരിട്ടറിയാനുള്ള സന്ദര്‍ശനം.
18:00 ഉറുഗ്വേ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച.
19:00 സെന്റനറി സ്റ്റേഡിയത്തില്‍ ജാഗരണ പ്രാര്‍ഥന.
നവംബര്‍ 8, ഞായര്‍
10:30 'തേര്‍ട്ടി ത്രീ മാതാവിന്റെ' ദേശീയ തീര്‍ഥാടന കേന്ദ്രമായ ഫ്‌ളോറിഡ കത്തീഡ്രല്‍ ബസിലിക്ക മുറ്റത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം.
15:10 മൊന്തെവിദിയോ വിമാനത്താവളത്തില്‍ യാത്രയയപ്പ് ചടങ്ങ്.
15:30 മൊന്തെവിദിയോയില്‍ നിന്ന് അര്‍ജന്റീനയിലെ ബ്യൂണസ് അയറിസിലേക്ക് വിമാനമാര്‍ഗം പുറപ്പെടുന്നു.
16:30 ബ്യൂണസ് അയറിസ് 'എയ്‌റോപാര്‍ക്ക് ജോര്‍ജ് ന്യൂബെറി' വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.
17:00 പ്ലാസ സാന്‍ മാര്‍ട്ടിനിലെ ജനറല്‍ സാന്‍ മാര്‍ട്ടിന്‍ സ്മാരക സന്ദര്‍ശനം.
17:20 'പിങ്ക് ഹൗസില്‍' സ്വീകരണ ചടങ്ങ്.
17:50 അര്‍ജന്റീന പ്രസിഡന്റുമായി കൂടിക്കാഴ്ച.
18:30 സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ച് ഭരണാധികാരികള്‍, സിവിലിയന്‍ പ്രമുഖര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച.
നവംബര്‍ 9, തിങ്കള്‍
09:15 ക്ലേപോള്‍ ഡോണ്‍ ഒറിയോണ്‍ അനാഥാലയം സന്ദര്‍ശനം.
11:30 'മോനുമെന്റ് ഓഫ് ദി സ്പാനിയാഡ്‌സില്‍' വിശുദ്ധ കുര്‍ബാന അര്‍പ്പണം.
16:10 അര്‍ജന്റീന കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ തൊഴില്‍ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച.
17:30 സാന്‍ മാര്‍ട്ടിന്‍ കൊട്ടാരത്തില്‍ വിവിധ ക്രൈസ്തവ സഭാ തലവന്‍മാരുമായും മറ്റ് മതനേതാക്കളുമായും കൂടിക്കാഴ്ച.
18:45 മെട്രോപൊലീറ്റന്‍ കത്തീഡ്രലില്‍ അര്‍ജന്റീനിയന്‍ ബിഷപ്പുമാരുമായും സിനഡല്‍ ടീമുകളുമായും സന്ധ്യാ പ്രാര്‍ഥന.
19:45 ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ബിഷപ്പുമാര്‍ക്കൊപ്പം അത്താഴവിരുന്ന്.
നവംബര്‍ 10, ചൊവ്വ
07:30 ബ്യൂണസ് അയറിസില്‍ നിന്ന് കോര്‍ഡോബയിലേക്ക് വിമാനമാര്‍ഗം പുറപ്പെടുന്നു.
09:00 കോര്‍ഡോബ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.
10:00 മിലിറ്ററി ഏവിയേഷന്‍ സ്‌കൂള്‍ മൈതാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം.
15:15 അവര്‍ ലേഡി ഓഫ് അസംപ്ഷന്‍ കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്‍മായ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച.
16:55 കോര്‍ഡോബയില്‍ നിന്ന് ബ്യൂണസ് അയറിസിലേക്ക് തിരികെ വിമാനമാര്‍ഗം പുറപ്പെടുന്നു.
18:10 ബ്യൂണസ് അയറിസില്‍ എത്തിച്ചേരുന്നു.
20:15 'മോനുമെന്റ് ഓഫ് ദി സ്പാനിയാഡ്‌സില്‍' യുവാക്കള്‍ക്കൊപ്പമുള്ള പ്രാര്‍ഥനാ ജാഗരണം.
നവംബര്‍ 11, ബുധന്‍
08:00 ബ്യൂണസ് അയറിസിലെ ഫെഡറല്‍ ജയില്‍ സന്ദര്‍ശനം.
10:00 ലൂഹാന്‍ മാതാവിന്റെ ബസിലിക്ക മുറ്റത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം.
13:30 ബ്യൂണസ് അയറിസ് വിമാനത്താവളത്തില്‍ യാത്രയയപ്പ് ചടങ്ങ്.
14:00 അര്‍ജന്റീനയില്‍ നിന്ന് പെറുവിലെ ലിമയിലേക്ക് വിമാനമാര്‍ഗം പുറപ്പെടുന്നു.
17:30 കയാവോ നേവല്‍ എയര്‍ ബേസില്‍ എത്തിച്ചേരുന്നു.
18:15 'ഗവണ്‍മെന്റ് പാലസില്‍' സ്വീകരണ ചടങ്ങ്.
18:45 പെറു പ്രസിഡന്റുമായി കൂടിക്കാഴ്ച.
19:45 ഗ്രാന്റ് തിയേറ്റര്‍ നാഷണലില്‍ വച്ച് ഭരണാധികാരികള്‍, സിവിലിയന്‍ പ്രമുഖര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച.
നവംബര്‍ 12, വ്യാഴം
09:30 ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ പെറുവിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച.
10:20 കത്തീഡ്രല്‍ ബസിലിക്കയില്‍ വച്ച് പ്രാര്‍ഥന.
11:30 കത്തീഡ്രല്‍ സ്‌ക്വയറില്‍ പെറൂവിയന്‍ ജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ച.
18:00 മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ യുവാക്കളും സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുമായുള്ള ജാഗരണ പ്രാര്‍ഥന.
20:00 അപ്പോസ്തലിക് ന്യൂണ്‍ഷ്യേച്ചറില്‍ ബിഷപ്പുമാര്‍ക്കൊപ്പം അത്താഴവിരുന്ന്.
നവംബര്‍ 13, വെള്ളി
07:40 ലിമയില്‍ നിന്ന് ചിക്ലായോയിലേക്ക് വിമാനമാര്‍ഗം പുറപ്പെടുന്നു.
09:10 ചിക്ലായോ എയര്‍ ബേസില്‍ എത്തിച്ചേരുന്നു.
10:30 'പാംപാസ് ഡി പിമെന്റല്‍' മൈതാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം.
12:40 വിശുദ്ധ ഓസ്‌കാര്‍ റോമേറോ ചാപ്പലില്‍ സ്വകാര്യ സന്ദര്‍ശനം.
16:30 സമാധാന മാതാവിന്റെ സങ്കേതത്തില്‍ വച്ച് സഭാധികാരികളുമായും അല്‍മായ പ്രതിനിധികളുമായും കൂടിക്കാഴ്ച.
17:45 സാന്റോ തൊറിബിയോ ഡി മൊഗ്രോവെജോ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച.
19:00 ചിക്ലായോ രൂപതയിലെ വൈദികര്‍ക്കൊപ്പം അത്താഴവിരുന്ന്.
നവംബര്‍ 14, ശനി
08:00 സെന്റ് മേരീസ് കത്തീഡ്രലില്‍ അമലോത്ഭവ മാതാവിന്റെ മുടി ചൂടിക്കല്‍ ശുശ്രൂഷ
09:10 സാന്റ ക്രൂസ് ഡി സുച്ചാബാംബയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെടുന്നു.
09:50 സാന്റ ക്രൂസ് ഹെലിപാഡില്‍ എത്തിച്ചേരുന്നു.
11:00 സാന്റ ക്രൂസ് ഡി സുച്ചാബാംബ മൈതാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം.
13:15 ചിക്ലായോയിലേക്ക് തിരികെ ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെടുന്നു.
14:00 ചിക്ലായോ എയര്‍ ബേസില്‍ എത്തിച്ചേരുന്നു.
17:30 സെന്റ് തൊറിബിയോ ഡി മൊഗ്രോവെജോ സങ്കേതത്തില്‍ ജൂബിലി വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രാര്‍ഥനാ സംഗമം.
നവംബര്‍ 15, ഞായര്‍
07:50 ചിക്ലായോയില്‍ നിന്ന് കുസ്‌കോയിലേക്ക് വിമാനമാര്‍ഗം പുറപ്പെടുന്നു.
10:00 കുസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.
10:30 സക്‌സായ്വാമാന്‍ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ വിശ്വാസികളുമായുള്ള കൂടിക്കാഴ്ച.
11:45 കത്തീഡ്രല്‍ ബസിലിക്ക മുറ്റത്ത് 'ത്രികാല പ്രാര്‍ഥന'
13:05 കുസ്‌കോയില്‍ നിന്ന് പുകാല്‍പ്പയിലേക്ക് വിമാനമാര്‍ഗം പുറപ്പെടുന്നു.
14:30 പുകാല്‍പ്പ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.
15:00 'മലേക്കോണ്‍ പോര്‍ട്ടോ കയാവോയില്‍' വച്ച് ആമസോണിയന്‍ മേഖലയിലെ മിഷനറിമാരുമായി കൂടിക്കാഴ്ച.
16:45 ഉക്കായാലി റീജിയണല്‍ സ്‌പോര്‍ട്‌സ് വില്ലേജില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം.
19:05 പുകാല്‍പ്പയില്‍ നിന്ന് ലിമയിലേക്ക് തിരികെ വിമാനമാര്‍ഗം പുറപ്പെടുന്നു.
20:20 ലിമയിലെ കയാവോ നേവല്‍ എയര്‍ ബേസില്‍ എത്തിച്ചേരുന്നു.
നവംബര്‍ 16, തിങ്കള്‍
08:30 'ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദി പുവര്‍' വൃദ്ധസദനം സന്ദര്‍ശനം.
10:30 'ലാസ് പല്‍മാസ് എയര്‍ ബേസില്‍' വിശുദ്ധ കുര്‍ബാന അര്‍പ്പണം.
13:15 കയാവോ നേവല്‍ എയര്‍ ബേസില്‍ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ്.
13:45 പെറുവില്‍ നിന്ന് റോമിലേക്ക് തിരികെ വിമാനമാര്‍ഗം പുറപ്പെടുന്നു.
നവംബര്‍ 17, ചൊവ്വ
10:25 റോം ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.