കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ആഗോളതലത്തില്‍ രോഗ ബാധിതരുടെ എണ്ണം 12.38 കോടി

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ആഗോളതലത്തില്‍ രോഗ ബാധിതരുടെ എണ്ണം 12.38 കോടി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 27.27 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടിയിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 5.55 ലക്ഷം പേര്‍ മരിച്ചു.ബ്രസീലില്‍ ഒരു കോടി പത്തൊന്‍പത് ലക്ഷം രോഗബാധിതരുണ്ട്. നാല്‍പതിനായിരത്തിലധികം കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 2.94 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം പിന്നിട്ടു. നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.1.60 ലക്ഷം പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.

റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. റഷ്യയില്‍ നാല്‍പത്തിനാല് ലക്ഷം പേര്‍ക്കും, ബ്രിട്ടനിലും ഫ്രാന്‍സിലും നാല്‍പത്തിരണ്ട് ലക്ഷം പേര്‍ക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.