അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം ലഭ്യമാകില്ല

അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം ലഭ്യമാകില്ല

ഏറെ ജനപ്രിയമായ മെസ്സേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. പലയിടങ്ങളില്‍ നിന്നായി പ്രതിദിനം വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു വരുന്നു. എന്നാല്‍ കോടിക്കണക്കിന് സ്മാര്‍ട് ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഈ വര്‍ഷം അവസാനത്തോടെ പല ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും.  

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. ആപ്പിളിന്റെ ഐഒഎസ്9, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 4.0.3 എന്നിവയ്ക്ക് മുന്‍പുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2021 മുതല്‍ വാട്‌സ്ആപ്പ് സൗകര്യം ലഭിക്കില്ല.  

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകളില്‍ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ റണ്‍ ചെയ്യുന്നില്ല. ഇക്കാരണം കൊണ്ടാണ് അത്തരം ഫോണുകളില്‍ നിന്നും സേവനം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചതും. സാംസ്ങ് ഗാലക്‌സി എസ് 2, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, മോട്ടറോള ആന്‍ഡ്രോയ്ഡ് റേസര്‍, എച്ച്ടിസി ഡിസയര്‍ തുടങ്ങിയ ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല.

വ്യക്തിപരമായ കാര്യങ്ങള്‍ക്കും ബിസിനസ്സ് പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കുമെല്ലാം പലരും ഇന്ന് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഓഡിയോ, വീഡിയോ സന്ദേശങ്ങളും മറ്റ് സന്ദേശങ്ങളും ഫയലുകളുമൊക്കെ വളരെ എളുപ്പത്തില്‍ വാട്‌സ്ആപ്പ് വഴി മറ്റൊരാളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. മാത്രമല്ല വീഡിയോ കോളിങ് സംവിധാനവും വാട്‌സ്ആപ്പിന്റെ പ്രചാരം വര്‍ധിപ്പിച്ചു. ഇത്രേയും ജനസ്വീകാര്യത നേടിയ ആപ്ലിക്കേഷന്‍ ചില ഫോണുകളില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണം കാലോചിതമായ മാറ്റങ്ങള്‍ തന്നെയാണ് എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.