കോവിഡ് വ്യാപനം: രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി

കോവിഡ് വ്യാപനം: രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി

ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഏപ്രില്‍ 30 വരെയാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക്.

നിലവില്‍ ഒരു വര്‍ഷമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കൊവിഡിനെ തുടര്‍ന്ന് ആദ്യം യാത്രവിലക്കേര്‍പ്പെടുത്തിയത്. സ്ഥിതി ഇപ്പോളും നിയന്ത്രണവിധേയമാവാത്തതിനെ തുടര്‍ന്ന് വിലക്ക് തുടരാനാണ് തീരുമാനം. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത്, രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന താത്കാലിക ക്രമീകരണമായ എയര്‍ ബബിള്‍ സംവിധാനം എന്നിവയ്ക്ക് ഇളവുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.