തൃശൂര്‍: ഉത്തര്‍പ്രേദശിലെ ഝാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കത്തോലിക്ക സന്യാസിനിമാരെ ആക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ച സംഭവത്തില്‍ തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലും ഏകോപനസമിതിയും പ്രതിഷേധിച്ചു. മതം മാറ്റം ആരോപിച്ചായിരുന്നു സന്യാസിനികള്‍ക്കു നേരെയുള്ള അധിക്രമം. പോലീസുകാര്‍ അടക്കമുള്ളവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള അവസരം ഇന്ത്യന്‍ റെയില്‍വേ ഒരുക്കണമെന്നും തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തില്‍ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറാള്‍മാരായ മോണ്‍: തോമസ് കാക്കശേരി, മോണ്‍. ജോസ് വല്ലൂരാന്‍, ഫാ. ഡൊമിനിക്ക് തലക്കോടന്‍, ഫാ. ചാക്കോ ചെറുവത്തൂര്‍, ഫാ. വര്‍ഗ്ഗീസ് കരിപ്പേരി, ഫാ. പോള്‍ താണിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, ജോ. സെക്രട്ടറി ജാക്‌സണ്‍ എം.പി., ഏകോപനസമിതി സെക്രട്ടറി ആന്റണി എ.എ., കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം, ജോര്‍ജ് ചിറന്മല്‍, ഷിന്റോ മാത്യു, സാജന്‍ മുണ്ടൂര്‍, ജെയിംസ് മാളിയേക്കല്‍, അഡ്വ. ബൈജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.