ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന ആഹ്വാനവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
'എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഓഹരി വിറ്റഴിക്കുമോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ നമുക്ക് മുൻപിലുള്ള ചോദ്യം പകരം ഓഹരി വിറ്റഴിക്കുക അല്ലെങ്കില്‍ അടച്ചു പൂട്ടുക എന്നതാണ് പോംവഴി. എയര്‍ ഇന്ത്യ എന്നത് ഏറ്റവും വലിയ പൊതുമേഖല ആസ്തിയാണെങ്കിലും 60,000 കോടി രൂപയിലധികമാണ് കമ്പനിയുടെ കടം.' ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
എന്നാല്‍ എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും 64 ദിവസത്തിനുള്ളില്‍ ലേലം വിളിക്കുമെന്ന് ചുരുക്ക പട്ടികയിലിട്ട ലേലക്കാരെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തിങ്കളാഴ്ച ചേർന്ന അവസാന യോഗത്തിലായിരുന്നു ഈ തീരുമാനം. ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത് .' കേന്ദ്ര മന്ത്രി അറിയിച്ചു. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.