രാത്രിയാത്രയില്‍ മൊബൈല്‍ ചാര്‍ജിങ് വിലക്കി റെയില്‍വെ; വിലക്ക് രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ

രാത്രിയാത്രയില്‍ മൊബൈല്‍ ചാര്‍ജിങ് വിലക്കി റെയില്‍വെ; വിലക്ക് രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ

ന്യുഡല്‍ഹി: ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി റെയില്‍വെ. സമീപകാലത്ത് ട്രെയിനുകളില്‍ തീപിടുത്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് വിലക്ക്. ഈ സമയത്ത് ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും. പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. ഇത് എല്ലാ സോണുകളിലും നടപ്പാക്കണമെന്നാണ് ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം.

2014ല്‍ ബാംഗ്ലൂര്‍- ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല. തീപിടുത്തത്തിന് കാരണമാകുന്ന ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും റെയില്‍വെ തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.