രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാരിലേറെയും ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാരിലേറെയും ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ മണിക്കൂറിനിടെ എഴുപത്തിരണ്ടായിരത്തി മുന്നൂറ്റി മുപ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണവും ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് പ്രതിദിന രോഗബാധയില്‍ ഉണ്ടായിരിക്കുന്ന്. പ്രതിദിന രോഗബാധയില്‍ മഹാരാഷ്ട്ര, കര്‍ണ്ണാടകം, കേരളം. പഞ്ചാബ്,ഗുജറാത്ത്, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.
മുപ്പത്തി ഒന്‍പതിനായിരത്തി അഞ്ഞൂറ്റി നാല്‍പത്തിനാല് കേസുകള്‍ മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടായിരത്തി അഞ്ഞൂറ് മുതല്‍ അയ്യായിരം വരെയാണ് പ്രതിദിന രോഗികള്‍. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കും ഇന്ന് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 459 പേരാണ് മരിച്ചത്.

രോഗവ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തുടങ്ങി. മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും, ഛത്തീസ്ഘട്ടിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ പൊതു ഇടങ്ങളിലും ഇപ്പോള്‍ ആളുകള്‍ക്ക് നിയന്ത്രണമുണ്ട്. ആവര്‍ത്തിച്ച്‌ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിച്ചു.

അതേസമയം രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാരിലേറെയും ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യുവാക്കള്‍ എല്ലാവരുമായി ഇടപഴകുന്നതാണ് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണമെന്നാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടത്.
കോവിഡിനെ അവര്‍ക്ക് ഭയമില്ല. കോവിഡ് ബാധിച്ചാലും ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടാകൂ എന്നാണ് അവര്‍ വിചാരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കകുയും, എല്ലാത്തരക്കാരുമായി സാമൂഹിക അകലം അടക്കമുള്ളവ പാലിക്കാതെ ഇടപെടുകയും ചെയ്യുന്നു എന്ന് ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.


അതുകൊണ്ടു തന്നെ ചെറുപ്പക്കാരില്‍ നിന്നും പ്രായമേറിയവര്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ നല്‍കേണ്ടത് അനിവാര്യമാണെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു. കഴിഞ്ഞദിവസം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി.

എന്നാൽ പ്രതിദിന രോഗബാധയും മരണസംഖ്യയും ഉയരുമ്പോൾ വാക്സിനേഷന്‍ നിരക്കുയര്‍ത്തി പ്രതിരോധിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. മൂന്നാംഘട്ട വാക്സിനേഷന് തുടക്കമായി. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സീനെടുക്കാം. കോവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ച കൊണ്ട് മൂന്നാംഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.