ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ മൂന്നാം വാരത്തോടെ രോഗവ്യാപനം തീവ്രമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.50356 പേര്‍ രോഗമുക്തരായപ്പോള്‍ 469 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന രോഗ വര്‍ധനയാണിത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 6,14,696 ആയി. കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.
കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് . 84.61 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയില്‍ 43183 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 239 മരണങ്ങളാണ് സ്ഥിരീകരിച്ചു. പൂനയിലും മുംബൈയിലും കൂടി പതിനാറായിരത്തോളം കേസുകളാണ് സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 4234 പേര്‍ക്കും ഗുജറാത്തില്‍ 2410 പേര്‍ക്കും പഞ്ചാബില്‍ 3187 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചും പൊതുസ്ഥലങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിച്ചുമെല്ലാമാണ് സംസ്ഥാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം ജില്ലകളിലെ ലോക്ഡൗണിന്റെ കാര്യത്തില്‍ മഹാരാഷ്ട്ര ഇന്ന് തീരുമാനമെടുക്കും.
രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ട വാക്സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.