ധാക്ക: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സമ്പൂർണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാജ്യത്ത് ഏഴു ദിവസം സമ്പൂർണ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അടിയന്തര സര്‍വീസുകള്‍ക്ക് മാത്രമാണ് ഈ കാലയളവില്‍ ഇളവ് നല്‍കിയിട്ടുള്ളതെന്ന് ഭരണകൂടം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോക്ഡൗണില്‍ എല്ലാ ഓഫീസുകളും കോടതികളും അടച്ചിടുമെങ്കിലും വ്യവസായ മേഖലകള്‍ പ്രവര്‍ത്തനം തുടരും. വ്യവസായ മേഖലകള്‍ അടച്ചിട്ടാല്‍ തൊഴിലാളികള്‍ക്ക് അവരുടെ ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് പോകേണ്ടിവരുമെന്ന് ഭരണകൂടം അറിയിച്ചു.
ബംഗ്ലാദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,830 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 23.28 ശതമാനമാണ് രോഗബാധിതരുടെ നിരക്ക്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 6,24,594 ല്‍ എത്തി. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 50 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം ഇന്ത്യയിലും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇന്നലെ 89, 129 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു .
കഴിഞ്ഞ 24 മണിക്കൂറിനിടെ 714 മരണം കൂടി സ്ഥിരീകരിച്ചു. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലായി 81.42 ശതമാനം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു .മഹാരാഷ്ട്ര ,കര്‍ണാടക,ഡല്‍ഹി ,തമിഴ്നാട് ,ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുതല്‍. മഹാരാഷ്ട്രയില്‍ അരലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.