ദുബായ്: എമിറേറ്റിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പൊതു ഗതാഗത സംവിധാനമായ ദുബായ് മെട്രോ റെഡ് ലൈനിലെ മൂന്ന് മെട്രോ സ്റ്റേഷനുകളുടെ യാത്രക്കാരെ ഉള്‍ക്കൊളളാനുളള ശേഷി വർദ്ധിപ്പിക്കുന്നു. ഇന്റർനെറ്റ് സിറ്റി, മറീന, യുഎഇ എക്സ്ചേഞ്ച് എന്നീ മൂന്ന് സ്റ്റേഷനുകളുടെ എന്‍ട്രി പോയിന്റുകള്‍ മെച്ചപ്പെടുത്തുന്നതിനായി പദ്ധതിയുടെ 74 ശതമാനം ജോലികള്‍ പൂർത്തിയായതായി റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
വിവിധ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് മെച്ചപ്പെടുത്തല്‍ പ്രവർത്തനങ്ങള്‍ക്കായി ഈ സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. യാത്രമാർഗം, പ്രദേശത്തെ ജനസാന്ദ്രത, തുടങ്ങിയവയും പരിഗണിച്ചു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നസാഹചര്യത്തിലാണ് സ്റ്റേഷനുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതെന്നും ആർടിഎ അറിയിച്ചു.
2021 ല്‍ തന്നെ നവീകരിച്ച സ്റ്റേഷനുകളുടെ പ്രവർത്തനം തുടങ്ങും. ഇന്റർനെറ്റ് സിറ്റി സ്റ്റേഷന്റെ ശേഷി 215 ശതമാനവും, ദുബായ് മറീനയുടെ 179 ശതമാനവും, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷന്റെ 259 ശതമാനവും വർദ്ധിപ്പിക്കുയെന്നുളളതാണ് ലക്ഷ്യം.
ദുബായ് മറീന സ്റ്റേഷന്‍ ട്രാമുമായി ബന്ധിക്കുന്ന സ്റ്റേഷനാണ്. അതുകൊണ്ടുതന്നെ യാത്രാക്കാർക്ക് കൂടുതല്‍ ഏളുപ്പത്തില്‍ മെട്രോ ട്രാം യാത്ര ഒരുക്കും. ഈ മൂന്ന് സ്റ്റേഷനുകളിലും ടാക്സി, സൈക്ലിംഗ് സേവനങ്ങള്‍ യാത്രാ സൗകര്യങ്ങള്‍ കൂട്ടാനുതകുന്ന കാര്യങ്ങള്‍ നവീകരിക്കുമെന്നും ആർടിഎ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.