ഫാ. ജോമോന്‍ തൊമ്മനയ്ക്ക് പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ്

ഫാ. ജോമോന്‍ തൊമ്മനയ്ക്ക് പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ്

ഗാന്ധിനഗര്‍: രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക മേഖലകളിലെ സംഭാവനകള്‍ക്കും ഗുജറാത്ത് സംസ്ഥാനത്തിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിവരുന്ന പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ് ഈ വര്‍ഷം മലയാളി വൈദികന്. തൃശൂര്‍ പേരാമ്പ്ര സ്വദേശിയും കത്തോലിക്ക വൈദികനുമായ ഫാ. ജോമോന്‍ തൊമ്മനയാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. ഇന്നലെ നടന്ന ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അവാര്‍ഡ് സമ്മാനിച്ചു.


ക്രൈസ്റ്റ് എഡുക്കേഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപക അധ്യക്ഷനും ഗുജറാത്ത് രാജ്‌കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയുടെ അധ്യക്ഷനുമായി ദീര്‍ഘകാലം സേവനം ചെയ്ത ഫാ. ജോമോന്‍ ഇപ്പോള്‍ രാജ്‌കോട്ടിലെ ക്രൈസ്റ്റ് ക്യാമ്പസിന്റെ അധ്യക്ഷനാണ്. കോവിഡ്-19 പ്രതിരോധ സേവനത്തിനു വേണ്ടി പൂര്‍ണ സജ്ജമായ ഗുജറാത്തിലെ ആദ്യ ആശുപത്രിയാണ് ക്രൈസ്റ്റ് ആശുപത്രി.

2005 ജനുവരി ഒന്നിനാണ് അദ്ദേഹം രാജ്‌കോട്ട് രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. രാജ്‌കോട്ട്, ജലന്തര്‍, വഡോദര തുടങ്ങിയ സ്ഥലങ്ങളിലാണ് സെമിനാരി പഠനം പൂര്‍ത്തിയാക്കിയത്. സ്റ്റാഫോഡ്‌ഷെയര്‍ സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.എ ബിരുദവും ഫാ. ജോമോന്‍ കരസ്ഥമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.