ഭോപാല്‍: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് ആറ് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് ലോക്ഡൗണ്‍ ഏര്‍പെടുത്തിയിരിക്കുന്നത്.
അടിയന്തരയോഗത്തിന് ശേഷം കോവിഡ് കേസുകള്‍ വര്‍ധിച്ച മേഖലകളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. സമ്പൂർണ ലോക്ഡൗണ്‍ ഏര്‍പെടുത്തേണ്ടതില്ലെന്നും എന്നാല്‍ വലിയ നഗരങ്ങളില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മധ്യപ്രദേശില്‍ കഴിഞ്ഞദിവസം 4043 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ 866 കേസുകളും ഇന്ദോര്‍ നഗരത്തിലായിരുന്നു. ഭോപാലില്‍ 618 പുതിയ കേസുകളും ഒരൊറ്റദിവസം റിപ്പോർട്ട് ചെയ്തു. 3,18,014 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 4086 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.