തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഇത്തവണയും ജൂണില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷത്തെപോലെ അധ്യയനവര്‍ഷം ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നടത്തേണ്ടിവരും. പുതിയ അധ്യയനവര്‍ഷത്തിന്റെ ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തന്നെയായിരിക്കും പ്രധാന പരിഗണന.
കൊവിഡ് അടുത്ത അധ്യയനവര്‍ഷത്തെ പഠനത്തെ കൂടി ബാധിക്കുമോ എന്നാണ് ആശങ്ക. ഈ രീതിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ ജൂണില്‍ സ്കൂളുകള്‍ തുറക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
വാക്സിനേഷന് കൂടി ആരംഭിച്ച സാഹചര്യത്തില്‍ ജൂണ്‍ എത്തുമ്പോൾ കൊവിഡ് കുറയുമെന്നും ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളെ സ്കൂളിലെത്തിച്ച് അധ്യയനത്തിന് കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍, കൊവിഡ് രണ്ടാം തരംഗവും രോഗബാധിതരുടെ എണ്ണം കൂടുന്നതും സാഹചര്യം പ്രതികൂലമാക്കി.
എന്നാൽ ഇപ്പോള്‍ പ്രധാന പരിഗണന എസ്‌എസ്‌എല്‍സ്-പ്ലസ് ടു പരീക്ഷകള്‍ തീര്‍ന്ന് ജൂണിൽ ഫലം പ്രഖ്യാപിക്കുന്നതിനാണ്. മെയ് 14 മുതല്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണ്ണയം. മെയ് അഞ്ച് മുതല്‍ ജൂണ്‍ 10 വരെയാണ് പ്ലസ് ടു മൂല്യനിര്‍ണ്ണയം. ജൂണില്‍ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കും.
അതേസമയം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടത്തിപ്പിലും അവ്യക്തയുണ്ട്. എസ്‌എസ്‌എല്‍സിയെ പോലെ അവര്‍ക്കും പ്രാധാന്യം നല്‍കേണ്ട പാഠഭാഗങ്ങള്‍ അടക്കം പ്രസിദ്ധീകരിക്കണം. ക്ലാസുകളും തീര്‍ന്നിട്ടില്ല. അടുത്ത അധ്യയനവര്‍ഷം ഈ വിഭാഗം പ്ലസ് ടുവിലേക്ക് മാറുകയാണ്. നിലവില്‍ വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരെ തന്നെ എല്ലാം ക്ലാസുകള്‍ക്കും തുടങ്ങാനാണ് സാധ്യത.മെയ്യില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാകും അധ്യയന വര്‍ഷാരംഭം സംബന്ധിച്ച് നയപരമായ തീരുമാനവുമെടുക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.