ന്യുഡല്‍ഹി: കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരുന്നുകള്‍, ഓക്സിജന്‍, വെന്റിലേറ്ററുകള്‍, വാക്സിനേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
രോഗികള്‍ക്കായി ആശുപത്രികളില്‍ കിടക്കകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. താല്‍ക്കാലിക ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും കിടക്കകളുടെ ലഭ്യത ഉറപ്പാക്കണം. റെംഡിസിവര്‍ അടക്കമുള്ള മരുന്നിന്റെ കരിഞ്ചന്ത കര്‍ശനമായി നേരിടണമെന്നും നിര്‍ദേശം നല്‍കി. പിഎം കെയര്‍ ഫണ്ടില്‍നിന്ന് 162 ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനും തുക അനുവദിച്ചു. രാജ്യത്തിന്റെ മരുന്ന് വ്യവസായത്തിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.