ശാസ്ത്ര ഗവേഷണത്തിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന

ശാസ്ത്ര ഗവേഷണത്തിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന

അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിൽ അഭിരുചിയുള്ള പത്താം ക്ലാസ് കഴിഞ്ഞ സമർത്ഥരായ വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY). പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവർ യോഗ്യതാ പരീക്ഷയ്ക്കായി ഒക്ടോബർ അഞ്ചിന് മുൻപാകെ www.kvpy.iiisc.ernet.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

യോഗ്യത പരീക്ഷയ്ക്കായുള്ള ഫീസായി 1250 രൂപ ഓൺലൈൻ വഴി അടയ്ക്കണം. പട്ടികജാതി/ പട്ടിക വർഗ്ഗ - ഭിന്നശേഷിക്കാർ 625 രൂപ അടച്ചാൽ മതി. ശാസ്ത്ര ഗവേഷണത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐസറുകളിലെ ( IISER)അഞ്ചു വർഷ ഇൻറഗ്രേറ്റഡ് കോഴ്സുകൾക്കും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 4 വർഷത്തെ ബിഎസ് പ്രോഗ്രാമിലേയ്ക്കും പ്രവേശനത്തിനായി KVPY പരിഗണിക്കപ്പെടും.

എഞ്ചിനിയറിംഗ്, മെഡിക്കൽ ,അഗ്രിക്കൾച്ചർ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്കും വിദൂര പഠനത്തിനും ഈ സ്കീം ലഭ്യമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.