ജയിലിലേക്ക് ലഹരിവസ്തു കടത്ത്; പൂച്ച പിടിയില്‍

ജയിലിലേക്ക് ലഹരിവസ്തു കടത്ത്; പൂച്ച പിടിയില്‍

പനാമ: പനാമയിലെ ജയിലിലേക്ക് കഞ്ചാവും മയക്കുമരുന്നും കടത്തിയ പൂച്ച പിടിയില്‍. പനാമ സിറ്റിയുടെ വടക്കന്‍ പ്രദേശമായ കോളണിലെ ന്യൂസ എസ്‌പെരന്‍സ ജയിലിന് സമീപത്ത് നിന്നാണ് പൂച്ചയെ ജയില്‍ അധികൃതര്‍ പിടികൂടിയത്. 1700 തടവുകാരുള്ള ജയിലിലെ ചില തടവുകാര്‍ക്കായിട്ടാണ് പുറത്തുനിന്നും കൊക്കെയ്‌നും കഞ്ചാവും പൂച്ചയുടെ ശരീരത്തില്‍ ഘടിപ്പിച്ച തുണികളിലാക്കി കടത്താന്‍ ശ്രമിച്ചത്.

പൂച്ചയുടെ ശരീരത്തില്‍ കെട്ടിയിരുന്ന ചെറിയ തുണി സഞ്ചികളില്‍ പൊതിഞ്ഞ രൂപത്തില്‍ വെള്ള നിറത്തിലുള്ള പൗഡറും ചില നിരോധിപ്പെട്ട ഇലകളും അടങ്ങിയ കെട്ടുകളാണ് ഉണ്ടായിരുന്നത് എന്ന് പനാമ പെനിറ്റെന്‍ഷിയറി സിസ്റ്റം തലവനായ ആന്‍ഡ്രെസ് ഗുട്ടറസ് പറഞ്ഞു. പൂച്ചയുടെ കഴുത്തിന് ചുറ്റുമായിട്ടാണ് തുണി ഇത്തരത്തില്‍ കെട്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പൂച്ചയില്‍ നിന്ന് പിടിച്ചത് കഞ്ചാവ്, ക്രാക്ക്, കൊക്കെയ്ന്‍ എന്നീ വസ്തുക്കള്‍ ആണെന്ന് മറ്റൊരു ഉദ്യോഗസ്ഥ9 വ്യക്തമാക്കി. ഭക്ഷണം കാട്ടിയാണ് തടവുകാര്‍ പൂച്ചയെ ആകര്‍ഷിച്ചിരുന്നത്.

തടവുകാരെ ലക്ഷ്യമാക്കി ലഹരിവസ്തുക്കളുമായി എത്തിയ പൂച്ചയെ മൃഗങ്ങളെ പരിപാലിക്കുകയും വളര്‍ത്താനായി നല്‍കുകയും ചെയ്യുന്ന അഡോപ്ഷന്‍ കേന്ദ്രത്തിലേക്കു മാറ്റുമെന്ന് പ്രോസിക്യൂട്ടറായ എഡ്വാര്‍ഡോ റോഡ്രഗ്വേസ് പറഞ്ഞു. ജയിലിലേക്കു മയക്കുമരുന്ന് കടത്താന്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആദ്യമായിട്ടല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ കള്ളക്കടത്തിനായി മൃഗങ്ങളെ ഉപയോഗിക്കുന്ന സംഭവങ്ങള്‍ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.

പിടിയിലായ പൂച്ചയുടെ ചിത്രങ്ങള്‍ കോളണിലെ ഡ്രഗ്സ് പ്രോസികൂട്ടര്‍ ഓഫീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആരെങ്കിലും ഏറ്റെടുക്കാന്‍ എത്തുന്നതുവരെ പൂച്ച അഡോപ്ഷന്‍ കേന്ദ്രത്തില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജയിലിന് പുറത്തുള്ള ആളുകളാണ് ലഹരിവസ്തുക്കള്‍ പൂച്ചയുടെ ശരീരത്തില്‍ കെട്ടിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

23 സെല്ലുകളിലായി 1800 ലധികം കുറ്റവാളികള്‍ പനാമ ജയിലിലുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.